Connect with us

Sports

നിലവിൽ ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ്

Published

on

നിലവിൽ ഇന്ത്യക്കുള്ളത് ലോകത്തിലേ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ് എന്ന് പാകിസ്താൻ്റെ മുൻ താരം റമീസ് രാജയും കമൻ്റേറ്ററുമായ റമീസ് രാജ. സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുന്നത് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, ആ ദിവസങ്ങൾ അവസാനിച്ചു എന്നും റമീസ് രാജ വ്യക്തമാക്കി. (rameez raja indian bowling)

“നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പാണ് ഇന്ത്യയുടേത്. സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യ കളിയിൽ ആധിപത്യം സ്ഥാപിക്കുന്നത് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, ആ ദിവസങ്ങൾ അവസാനിച്ചു. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഷമി കളിച്ചത്. കോലിയെപ്പോലെ സിറാജിന് ആവേശമുണ്ട്. എപ്പോൾ പന്തെറിഞ്ഞാലും അയാൾ കളി തകിടം മറിക്കും. കരിയറിൻ്റെ തുടക്കത്തിൽ തന്നെ അയാൾ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പേര് സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യൻ ടീം ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു നിരയാണ്. ജയം പൂർണമായും വിരാട് കോലിക്ക് അവകാശപ്പെട്ടതാണ്.”- റമീസ് രാജ പറഞ്ഞു.

ലോർഡ്സിൽ തകർപ്പൻ ജയം കുറിച്ച ഇന്ത്യ നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0നു മുന്നിൽ നിൽക്കുകയാണ്. ട്രെൻ്റ് ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയിരുന്നു. ഓഗസ്റ്റ് 25ന് ഹെഡിംഗ്‌ലിയിലാണ് അടുത്ത മത്സരം.

151 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡി‌ലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്. 60 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റോറി ബേൺസ് (0), ഡൊമിനിക് സിബ്‌ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർസ്റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്സൻ (0) എന്നിവർ നിരാശപ്പെടുത്തി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Latest News

പൂജാരയോ രഹാനെയോ അല്ല, ഇന്ത്യന്‍ ടീമിന്‍റെ തലവേദന മറ്റൊരു താരമെന്ന് ചോപ്ര

Published

on

മോശം ഫോമിന്റെ പേരില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു താരം ആരുടെയും ശ്രദ്ധയിലേക്ക് എത്തപ്പെടാതെ രക്ഷപ്പെട്ട് നില്‍ക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് മോശം ഫോമിലായിട്ടും ആരാലും വിമര്‍ശിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടു നില്‍ക്കുന്നത്. എന്നാല്‍ മുന്‍ താരം ആകാശ് ചോപ്ര പന്തിന്റെ ഫോമില്ലായ്മയിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ച് കഴിഞ്ഞു. പന്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്ന് ചോപ്ര പറയുന്നു.

‘രാഹുലിന്റെ ഫോം ഒരു ആശങ്കയല്ല. രോഹിത്, പുജാര, കോഹ്‌ലി എന്നിവരും കുറച്ച് റണ്‍സ് നേടിയിട്ടുണ്ട്. രഹാനെയും കുറച്ച് സ്‌കോര്‍ ചെയ്തു. പക്ഷേ അദ്ദേഹം പഴയത് പോലെ സ്ഥിരത പുലര്‍ത്തുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക റിഷഭ് പന്തിന്റെ ബാറ്റിംഗാണ്.’

‘നമ്മള്‍ 5 ബോളര്‍മാരെ കളിപ്പിക്കുമ്പോള്‍, പന്തില്‍ നിന്ന് റണ്‍സ് പ്രതീക്ഷിക്കുന്നു. പന്തിനെപ്പോലെ ഒരു മികച്ച ബാറ്റ്‌സ്മാനുള്ളപ്പോള്‍, സാഹയെ കളിപ്പിക്കാനില്ലെന്ന് നമുക്കറിയാം. വരാനിരിക്കുന്ന മത്സരത്തില്‍ ടീം മാനേജ്‌മെന്റ്, ജഡേജയെ പന്തിന് മുന്നേ ബാറ്റിംഗിനിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം” ചോപ്ര പറഞ്ഞു.

Continue Reading

Latest News

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് സൂപ്പര്‍ സണ്‍ഡേ; വിനോദ് കുമാറിലൂടെ മൂന്നാം മെഡല്‍

Published

on

ടോക്യോ പാരാലിമ്പിക്‌സിന്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്.

നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു. ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം

Continue Reading

Latest News

പാരാലംപിക്‌സ് മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

Published

on

ടോക്കിയോ പാരാലിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ഭവിന ബെന്‍ പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഭവിനയുടേത് ചരിത്രനേട്ടമാണെന്നും പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഭവിനയുടെ ജീവിതം പ്രചോദനമാണെന്നും ഒരുപാട് ആളുകളെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഭവിനയുടെ നേട്ടം സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.നേരത്തെ മെഡല്‍നേട്ടത്തിന് പിന്നാലെ ഭവിനയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.

മെഡല്‍ നേട്ടത്തില്‍ ഭവിനയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.

Continue Reading

Trending

Copyright © 2021 Public Diary