താലിബാൻ അനുകൂല പോസറ്റുകൾ വിലക്കി ഫേസ്ബുക്ക്

താലിബാൻ അനുകൂല പോസ്റ്റുകൾ വിലക്കി ഫേസ്ബുക്ക്. യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമ സംവിധാനം താലിബാനെ ഭീകരസംഘടനയാണെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.

താലിബാന്റെ ഫേസ്ബുക്ക് അക്കൗണ്ടുകൾ, ഇവർ നിയന്ത്രിക്കുന്ന അക്കൗണ്ടുകൾ/പേജുകൾ, വിഡിയോകൾ താലിബാൻ അനുകൂല പോസ്റ്റുകൾ, അവരെ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ വിഡിയോകൾ എന്നിവയും ഫേസ്ബുക്ക് വിലക്കിയതായി അറിയിച്ചു.

ഇത്തരം പോസ്റ്റുകൾ തിരിച്ചറിയാൻ അഫ്​ഗാൻ പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി വിപുലമായ സംഘത്തെ രൂപീകരിച്ചതായും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. ദരി, പഷ്തോ എന്നീ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന സംഘാം​ഗങ്ങൾ അഫ്​ഗാനിലെ താലിബാൻ നീക്കങ്ങളും, പുതിയ സംഭവങ്ങളുമെല്ലാം നിരീക്ഷിച്ച് ഫേസ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് നൽകും.