Connect with us

Entertainment

ഐ.എം. വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സിദ്ദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Published

on

അജി ജോൺ നായകനാകുന്ന ‘സിദ്ദി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. പ്രശസ്ത ഫുട്ബോൾ താരം ഐ.എം. വിജയൻ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് സംവിധാനം ചെയ്യുന്നു.

രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഒപ്പം, ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർ കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Entertainment

നടന്‍ രമേശ് വലിയശാല അന്തരിച്ചു

Published

on

സീരിയല്‍, സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.നാടകരംഗത്ത് നിന്നും കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം.കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

Continue Reading

Entertainment

നടന്‍ ബാല വിവാഹിതനായി

Published

on

നടന്‍ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നടന്മാരയ ഉണ്ണി മുകുന്ദന്‍, മുന്ന, ഇടവേള ബാബു എന്നിവരുള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു.

എലിസബത്ത് തന്റെ മനസ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മതമില്ല. അതുകൊണ്ടുതന്നെ മതംമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ബാല വ്യക്തമാക്കി.

വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.

Continue Reading

Entertainment

ആസിഡ് ആക്രമണത്തിന് ഇരയായ സഹായഹസ്തവുമായി ദീപിക പദുകോൺ

Published

on

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോ​ഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്.

താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.

Continue Reading

Trending

Copyright © 2021 Public Diary