Politics
‘ലീഗിന്റേത് സ്ത്രീവിരുദ്ധ നിലപാട്’; സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് എപി അബ്ദുസമദ് രാജിവെച്ചു

പെണ്‍കുട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയെ സസ്‌പെന്റ് ചെയ്തതില്‍ എംഎസ്എഫില്‍ പ്രതിഷേധം കടുക്കുന്നു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്് എപി അബ്ദുസമദ് രാജിവെച്ചു. മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അബ്ദുസമദ് വ്യക്തമാക്കി. രാജിക്കത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിക്ക് നല്‍കി.
മലപ്പുറം എംഎസ്എഫ് പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഹരിത നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചു. സംഭവം വിവാദമായിട്ടും എംഎസ്എഫ് നേതാവിനെതിരെ നടപടിയെടുക്കാന്‍ ലീഗ് തയ്യാറായില്ല. പകരം ഹരിത എന്ന സംഘടനയുടെ കമ്മിറ്റി മരവിപ്പിക്കുകയാണ് നേതൃത്വം ചെയ്തത്.

Latest News
സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ

ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില വീണ്ടും മോശമായി. കോവിഡ് ബാധിതയായി അശുപത്രിയിൽ തുടരുന്ന സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതായി കോൺഗ്രസിന്റെ ഐസി കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കോവിഡിനെ തുടർന്ന് ജൂൺ 12നായിരുന്നു കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് സോണിയയ്ക്ക് മൂക്കിൽ കൂടി രക്തസ്രാവം അനുഭവപ്പെടുകയും കോൺഗ്രസ് അധ്യക്ഷയെ അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.
National
‘ആരാണയാള്‍?’; ജിഗ്നേഷ് മേവാനിയെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി

ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യപ്പെട്ട ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അസം മുഖ്യമന്ത്രി. അരാണയാള്‍, എനിക്ക് അറിയില്ല എന്നായിരുന്നു ഹിമന്തയുടെ മറുപടി. ജിഗ്നേഷിനെ അറസ്റ്റ് ചെയ്ത വിവരം താന്‍ അറിഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അസമിലെ കൊക്രജാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മേവാനിയുടെ അറസ്റ്റ്. ബുധനാഴ്ച രാത്രി ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മേവാനിയെ ഗുവാഹത്തിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊക്രജാറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്ത മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച മേവാനി ഗുവാഹത്തി കോടതയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.
Kerala
ചന്ദ്രിക കേസ്; തെളിവ് സമർപ്പിക്കാൻ ഇഡി ഓഫീസിലെത്തി കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ തെളിവ് സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. കേസിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏഴ് തെളിവുകൾ കൈമാറുമെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എആർ സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം ഏറ്റുവാങ്ങി എൽഡിഎഫിൽ ഒറ്റപ്പെടുന്നതിനിടെയാണ് ജലീൽ വീണ്ടും ഇഡി ഓഫീസിൽ എത്തിയത്.
ചന്ദ്രിക വിവാദത്തിൽ ഈ മാസം രണ്ടിന് ജലീൽ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളും തെളിവുകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലീൽ അന്ന് പറഞ്ഞിരുന്നു. ചന്ദ്രിക അക്കൗണ്ട് വഴി പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ജലീൽ തെളിവ് നൽകുന്നത്.
ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനു മുമ്പ് ജലീൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഇന്നു രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.