Connect with us

Latest News

സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ

Published

on

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കി കോടതി. തരൂരിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പ്രസ്താവിച്ചത്.

2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പോലീസ് ആവശ്യപ്പെട്ടത്.

കോടതി വിധിയ്ക്ക് പിന്നാലെ നീതിപീഠത്തിന് നന്ദിയെന്നാണ് ശശി തരൂർ പ്രതികരിച്ചത്. ഏഴുവർഷം നീണ്ട വേട്ടയാടൽ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

ആറിനും 12നും ഇടയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

Published

on

ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്.

കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.

ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തെയും കൃത്യമായ വിശകലനത്തോടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെ സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.

5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബൈവാക്സ് നൽകാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ 12 മുതൽ 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിനാണ് നൽകിവരുന്നത്. കൂടാതെ 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ നൽകാനും അനുമതിയുണ്ട്.

Continue Reading

Health

12-14 പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ: കേന്ദ്ര ആരോഗ്യമന്ത്രി

Published

on

കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാ‍ർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങൾക്കുള്ള മുതി‍ർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി. 

രാജ്യത്തെ വിവിധ ആരോ​ഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ച‍ർച്ചകൾക്ക് ശേഷം. 12-14 പ്രായവിഭാ​ഗത്തിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) COVID19 വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂ‍ർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം – ആരോ​ഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു. 

Continue Reading

Latest News

പുസ്തക മേളയ്ക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റിൽ

Published

on

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തക മേളയ്ക്കിടെ പോക്കറ്റടി ആരോപണത്തെ തുടർന്ന് ബംഗാളി നടി  രൂപാ ദത്ത അറസ്റ്റിൽ. ചോദ്യം ചെയ്യലിനൊടുവിലാണ് ടെലിവിഷൻ താരത്തെ ബിധാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.

ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പോക്കറ്റടി സംബന്ധിച്ച വിവരം പുറത്തുവന്നത്. ഡ്യൂട്ടിക്കെത്തിയ പോലീസുകാരാണ് രൂപയെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെയാണ് ഇവർ നടിയാണെന്ന വിവരം മനസിലായതെന്ന് പോലീസ് പറഞ്ഞു. രൂപാ ദത്തയുടെ ബാഗിൽ നിന്നും 75000 രൂപ കണ്ടെടുത്തു. ബംഗാൾ കർണി സേനയുടെ അധ്യക്ഷയാണ് എന്നാണ് രൂപ അവകാശപ്പെടുന്നത്.

Continue Reading

Trending

Copyright © 2021 Public Diary