Sports
ട്വന്റി 20 ലോകകപ്പ് ഫിക്സചറുകളായി; ഇന്ത്യ-പാക് പോരാട്ടം

2021 ടി20 ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17ന് ഒമാനില്‍ ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഉദ്ഘാടന ദിനത്തില്‍ ഒമാന്‍ പാപുവ ന്യു ഗിനിയെയും ബംഗ്ലാദേശ് സ്‌കോട്ട്ലന്‍ഡിനെയും നേരിടും. സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ 24ന് ദുബായിയില്‍ നടക്കും. ആദ്യ റൗണ്ടില്‍ ശ്രീലങ്ക, അയര്‍ലണ്ട്, ഹോളണ്ട്, നമീബിയ എന്നിവര്‍ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ്, പാപുവ ന്യു ഗിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലുമാണ്. സൂപ്പര്‍ 12-ലെ എ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് , ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പം യോഗ്യത റൗണ്ടിലെ രണ്ട് ടീമുകളും ഗ്രൂപ്പ് ബിയില്‍ യോഗ്യത റൗണ്ടിലെ രണ്ട് ടീമുകള്‍ക്കൊപ്പം ഇന്ത്യ, പാകിസ്താന്‍, ന്യൂസിലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരും ഉള്‍പ്പെടുന്നു.
Latest News
പൂജാരയോ രഹാനെയോ അല്ല, ഇന്ത്യന്‍ ടീമിന്‍റെ തലവേദന മറ്റൊരു താരമെന്ന് ചോപ്ര

മോശം ഫോമിന്റെ പേരില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു താരം ആരുടെയും ശ്രദ്ധയിലേക്ക് എത്തപ്പെടാതെ രക്ഷപ്പെട്ട് നില്‍ക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് മോശം ഫോമിലായിട്ടും ആരാലും വിമര്‍ശിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടു നില്‍ക്കുന്നത്. എന്നാല്‍ മുന്‍ താരം ആകാശ് ചോപ്ര പന്തിന്റെ ഫോമില്ലായ്മയിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ച് കഴിഞ്ഞു. പന്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്ന് ചോപ്ര പറയുന്നു.
‘രാഹുലിന്റെ ഫോം ഒരു ആശങ്കയല്ല. രോഹിത്, പുജാര, കോഹ്‌ലി എന്നിവരും കുറച്ച് റണ്‍സ് നേടിയിട്ടുണ്ട്. രഹാനെയും കുറച്ച് സ്‌കോര്‍ ചെയ്തു. പക്ഷേ അദ്ദേഹം പഴയത് പോലെ സ്ഥിരത പുലര്‍ത്തുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക റിഷഭ് പന്തിന്റെ ബാറ്റിംഗാണ്.’
‘നമ്മള്‍ 5 ബോളര്‍മാരെ കളിപ്പിക്കുമ്പോള്‍, പന്തില്‍ നിന്ന് റണ്‍സ് പ്രതീക്ഷിക്കുന്നു. പന്തിനെപ്പോലെ ഒരു മികച്ച ബാറ്റ്‌സ്മാനുള്ളപ്പോള്‍, സാഹയെ കളിപ്പിക്കാനില്ലെന്ന് നമുക്കറിയാം. വരാനിരിക്കുന്ന മത്സരത്തില്‍ ടീം മാനേജ്‌മെന്റ്, ജഡേജയെ പന്തിന് മുന്നേ ബാറ്റിംഗിനിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം” ചോപ്ര പറഞ്ഞു.
Latest News
പാരാലിംപിക്‌സില്‍ ഇന്ത്യക്ക് സൂപ്പര്‍ സണ്‍ഡേ; വിനോദ് കുമാറിലൂടെ മൂന്നാം മെഡല്‍

ടോക്യോ പാരാലിമ്പിക്‌സിന്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്.
നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു. ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം
Latest News
പാരാലംപിക്‌സ് മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ടോക്കിയോ പാരാലിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ഭവിന ബെന്‍ പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഭവിനയുടേത് ചരിത്രനേട്ടമാണെന്നും പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഭവിനയുടെ ജീവിതം പ്രചോദനമാണെന്നും ഒരുപാട് ആളുകളെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഭവിനയുടെ നേട്ടം സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.നേരത്തെ മെഡല്‍നേട്ടത്തിന് പിന്നാലെ ഭവിനയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
മെഡല്‍ നേട്ടത്തില്‍ ഭവിനയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.