സർക്കാർ ഓഫിസുകളുടെ സേവനങ്ങളിൽ തൃപ്തരാണോ ? ഈ ആപ്പിലൂടെ റിവ്യൂ രേഖപ്പെടുത്താം

റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്കെല്ലാം നാം റിവ്യൂ അഥവാ നമ്മുടെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഈ റിവ്യൂകൾ ആശ്രയിച്ചാണ് നാം കടകളും ഹോട്ടലുകളും തെരഞ്ഞെടുക്കുന്നത് പോലും. എന്നാൽ സർക്കാർ ഓഫിസുകളുടെ സേവനത്തിന് ഇത്തരത്തിൽ റിവ്യു നൽകാൻ സാധിച്ചാലോ ? സർക്കാർ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന് ഇത് സഹായകരമാകും. അത്തരമൊരു മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് മുഖയമന്ത്രി പിണറായി വിജയൻ.

ഈ ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും Tornado Cash അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :