Business
റൊണാൾഡോയ്ക്ക് ‘വീട്ടിലേക്ക് സ്വാഗതം’ ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 12 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു.റൊണാള്‍ഡോക്കായി യുവന്റസിന് 20 മില്യണ്‍ യൂറോയാണ് (173 കോടി) മാഞ്ചസ്റ്റര്‍ നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ട്രാൻസ്ഫർ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഇന്ന് വൈകിട്ട് ഇക്കാര്യം നിഷേധിച്ചിരുന്നു.
ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു.
Business
ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം

ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്.
വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു.
ആപ്പുകളുടെ പേര്
ഓക്സിലറി മെസേജ്
എലമെന്റഅ സ്കാനർ
ഫാസ്റ്റ് മാജിക് എസ്എംഎസ്
ഫ്രീ കാംസ്കാനർ
ഗോ മെസേജസ്
സൂപ്പർ മെസേജസ്
സൂപ്പർ എസ്എംഎസ്
ട്രാവൽ വോൾപേപ്പേഴ്സ്
എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ഗണത്തിൽ പെടുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രീമിയം സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യും ഈ വൈറസ്.
Business
ഇന്ത്യക്കാര്‍ക്ക് മാത്രമായി പുതിയ പ്രത്യേകതയുമായി വാട്ട്സ്ആപ്പ്

ഇനി വാട്ട്‌സ്ആപ്പ് വഴി പണമയക്കുമ്പോള്‍ പുതിയ പിക്ചര്‍ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു.
പണം ഇടപാടുകള്‍ക്ക് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാന്‍ ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇനി ജന്മദിനങ്ങള്‍, അവധി ദിവസങ്ങള്‍, സമ്മാനങ്ങള്‍, യാത്രകള്‍ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോള്‍ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം.
പണമിടപാടുകള്‍ക്ക് കലാപരമായി ഒരു ഘടകം കൂടി ചേര്‍ക്കുന്നുവെന്നു മാത്രം. അയയ്ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും കൂടുതല്‍ വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുക എന്നതാണ് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട് ഫീച്ചറിനു പിന്നിലെ പ്രധാന ആശയമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും വെറും ഒരു ഇടപാടിനെക്കാളേറെയാണെന്നും കൂടുതല്‍ സവിശേഷതകളും പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നതിനും വാട്ട്‌സ്ആപ്പില്‍ പണമിടപാടുകള്‍ രസകരമായ അനുഭവമായി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.
Business
യാഹൂ ഗ്രൂപ്പ്സ് ഡിസംബറിൽ പ്രവർത്തനരഹിതമാകും

ഏതാണ്ട് രണ്ട് പതിറ്റാണ്ട് പഴക്കമുള്ളതും ആദ്യകാല ഗ്രൂപ്പ് ഇന്ററാക്ഷൻ പ്ലാറ്റ്‌ഫോമുകളിലൊന്നുമായ യാഹൂ ഗ്രൂപ്പ്സ് 2020 ഡിസംബറിൽ പ്രവർത്തനരഹിതമാകും. ഡിസംബർ 15 മുതൽ സോഷ്യൽ മീഡിയ സേവനമായ യാഹൂ ഗ്രൂപ്പ്സ് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി യാഹൂ ഗ്രൂപ്പ്സിന്റെ ഉപയോഗത്തിൽ ക്രമാനുഗതമായ കുറവുണ്ടായതായി യാഹൂ ഗ്രൂപ്പ്സ് ടീം ഉപയോക്താക്കൾക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞു. യാഹൂ ഗ്രൂപ്പ്സിൽ പുതിയ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷൻ ഒക്ടോബർ 12 മുതൽ ഇല്ലാതാക്കിയിരുന്നു. ഇ-മെയിലുകൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ഉൾപ്പെടെ യാഹൂ ഗ്രൂപ്പ്സിന്റെ എല്ലാ സേവനങ്ങളും ഡിസംബർ 15 മുതൽ ആക്സസ് ചെയ്യാൻ കഴിയില്ല.
യാഹൂ ഗ്രൂപ്പ്സ് മാത്രമേ നിർത്തലാക്കൂ (groups.yahoo.com), അതേസമയം യാഹൂ മെയിൽ പ്രവർത്തിക്കുന്നത് തുടരും. അടച്ചുപൂട്ടലിന് ശേഷം ഒരു ഉപയോക്താവ് ഒരു ഇ-മെയിൽ അയക്കാൻ ശ്രമിച്ചാൽ, സന്ദേശം കൈമാറില്ലെന്നും അവർക്ക് അതിന്റെ അറിയിപ്പ് ലഭിക്കുമെന്നും യാഹൂ ഗ്രൂപ്പ്സ് അറിയിച്ചു. എന്നിരുന്നാലും, മുമ്പ് അയച്ചതും സ്വീകരിച്ചതുമായ ഇ-മെയിലുകൾ ഇല്ലാതാക്കില്ല, മാത്രമല്ല അത് ഉപയോക്താവിന്റെ ഇ-മെയിലിൽ നിലനിൽക്കുകയും ചെയ്യും.
യാഹൂ ഗ്രൂപ്പ്സിൽ നിന്ന് അംഗങ്ങളെ മാറ്റി സ്ഥാപിക്കുന്നതിന് പണമടച്ചുള്ള പ്രവർത്തനം വാഗ്ദാനം ചെയ്യുന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ, ഗൂഗിൾ ഗ്രൂപ്പുകൾ, Groups.io എന്നിവ പോലുള്ള സൈറ്റുകളിൽ ഉപയോക്താക്കൾക്ക് ചേരാമെന്ന് യാഹൂ നിർദ്ദേശിക്കുന്നു. യാഹൂ ഗ്രൂപ്പ്‌സിന്റെ അഡ്മിൻമാർക്ക് മാത്രമേ ഗ്രൂപ്പ് അംഗങ്ങളുടെ ഇ-മെയിൽ വിലാസങ്ങളുടെ ഒരു പൂർണ പട്ടിക ഡൗൺലോഡുചെയ്യാൻ കഴിയൂ എന്നും യാഹൂ അറിയിച്ചു.