Connect with us

Tech

ജിയോഫോൺ നെക്സ്റ്റ് പ്രീ-ബുക്കിങ് ഉടൻ, ലോഞ്ച് സെപ്റ്റംബർ 10ന്

Published

on

ഈ വർഷം ജൂണിൽ നടന്ന 44-മത് വാർഷിക സമ്മേളനത്തിലാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചത്. സെപ്‌റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക എന്നും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം ഭീമൻ വ്യക്തമാക്കിയിരുന്നു. ലോഞ്ചിന് കഷ്ടി രണ്ടാഴ്ച ശേഷിക്കേ ജിയോഫോൺ നെസ്റ്റിന്റെ പ്രീ-ബുക്കിങ് ആരംഭിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്.

91 മൊബൈൽസ് ആണ് ജിയോഫോൺ നെസ്റ്റിന്റെ ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. റീറ്റെയ്ൽ സ്ഥാപനങ്ങളോട് ബുക്കിങ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാവാൻ റിലയൻസ് വിവരങ്ങൾ നൽകിയതായി റിപ്പോർട്ട് പറയുന്നു. അതെ സമയം 3,499 രൂപയാവും ജിയോഫോൺ നെക്‌സ്റ്റിന് എന്നാണ് പ്രശസ്ത ടിപ്പ്സ്റ്റർ യോഗേഷ് നൽകുന്ന വിവരം. 2ജി കണക്ടിവിറ്റിയിൽ നിന്ന് 4ജി കണക്റ്റിവിറ്റിയിലേക്ക് ഇനിയും അപ്‌ഗ്രേഡ് ചെയ്യാൻ ഫോണിന്റെ വില മൂലം സാധിക്കാത്തവർക്കുള്ള വിലക്കുറവുള്ള ഫോൺ ആയാണ് ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിക്കുന്നത് എന്ന റിലയൻസിന്റെ പ്രഖ്യാപനം സാധൂകരിക്കുന്നതാണ് ഈ വില.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുക എന്നതാണ് മറ്റൊരു റിപ്പോർട്ട്. 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ടാകും എന്നാണ് മിഷാൽ റഹ്മാൻ ( XDA ഡെവലപ്പേഴ്‌സ് എഡിറ്റർ) റിപ്പോർട്ട് ചെയ്യുന്നത്. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിയോഫോൺ നെക്സ്റ്റിൻ്റെ ലെൻസ്. എച്ച്ഡിആർ മോഡും ക്യാമെറയ്ക്കുണ്ടായിരിക്കും.

5.5 ഇഞ്ച് 1440×720 പിക്സൽ എച്ച്ഡി റെസല്യൂഷൻ ഈ ഡിസ്‌പ്ലേയാണ് ജിയോഫോൺ നെക്‌സ്റ്റിൽ പ്രതീക്ഷിക്കുന്നത്. ക്വാൽകോമിൽ നിന്നുള്ള ലോ-എൻഡ് ചിപ്‌സെറ്റ് ആയിരിക്കും ഫോണിന്റെ കരുത്ത്. റഹ്മാന്റെ ട്വീറ്റുകൾ അനുസരിച്ച്, 64-ബിറ്റ് സിപിയു, ഇരട്ട ഐഎസ്പി പിന്തുണയുള്ള ക്വാൽകോം ക്യുഎം 215 പ്ലാറ്റ്ഫോമിൽ ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിച്ചേക്കാം. 2 ജിബി റാമിൽ താഴെ റാമും 32 ജിബി അല്ലെങ്കിൽ 64 ജിബി ഇന്റെർണൽ സ്റ്റോറേജ് ജിയോഫോൺ നെക്സ്റ്റിൽ പ്രതീക്ഷിക്കാം.

ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്; ഈ 7 വെബ്‌സൈറ്റ് ലിങ്കുകൾ ഒരിക്കലും തുറക്കരുത്

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവർക്കും യാതൊരു ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാൻ തക്കവണ്ണം സ്‌ക്രീൻ തെളിയുന്നവ സ്വന്തം ഭാഷയിൽ തർജ്ജിമ ചെയ്യാനുള്ള സൗകര്യം ജിയോഫോൺ നെക്സ്റ്റിലുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ, വോയ്‌സ് അസിസ്റ്റന്റ് സൗകര്യമുള്ള ജിയോഫോൺ നെക്സ്റ്റ് കറുപ്പ്, നില എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വില്പനക്കെത്തും.
Reliance Jio Phone Next സ്പെസിഫിക്കേഷനുകള്‍

സ്റ്റോറേജ്16 GB
ക്യാമറ5 MP
ബാറ്ററി3000 mAh
price_in_india4999
ഡിസ്പ്ലേ5.5 inches (13.97 cm)
റാം2 GB

News

കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും

Published

on

ആരോഗ്യ സംരക്ഷണത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ യോഗ ബ്രേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യും.

ന്യൂഡൽഹിയിലെ വിഗ്യാന്‍ ഭവനിൽ വച്ചാണ് ആപ്ലിക്കേഷൻ രാജ്യത്തിന് സമർപ്പിക്കുക. സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഒരാഴ്ച കാലത്തേക്ക് നിരവധി പരിപാടികളും പ്രചാരണങ്ങളും ആയുഷ് മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ മന്സൂഖ് മാണ്ഡവ്യ, കിരണ്‍ റിജിജു, അനുരാഗ് സിംഗ് ഠാക്കൂര്‍, ജിതേന്ദ്ര സിംഗ്, മീനാക്ഷി ലേഖി, ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

തൊഴിലിടങ്ങളിലെ മാനസിക പരിമുറുക്കം അയക്കുക, ഉണർവും ഉന്മേഷവും നൽകുക, ഇതിലൂടെ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിക്കുക, ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് അഞ്ച് മിനിറ്റ് യോ​ഗ ബ്രേക്ക് പ്രോട്ടോക്കോൾ വിഭാവനം ചെയ്തിരിക്കുന്നത്. തദാസനം, ഉർധ്വ ഹസ്തോത്തനാസന തദാസനം, സ്കന്ദ ചക്ര ഉത്തനമണ്ഡുകാസനം, കതി ചക്രാസനം, അർധ ചക്രാസനം, പ്രസരിത പഡോത്തനാസനം, ഡീപ് ബ്രീതിം​ഗ്, നാഡിശോധന പ്രാണായാമം, ഭ്രമരി പ്രാണായാമം, ധ്യാനം എന്നിവയാണ് പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Entertainment

18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് ആഴ്ചയിൽ കളിക്കാൻ അനുവാദം 3 മണിക്കൂർ മാത്രം; നിബന്ധനയുമായി ചൈന

Published

on

18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് പുതിയ നിബന്ധന വച്ച് ചൈന. ഇവർക്ക് ഇനി മുതൽ ആഴ്ചയിൽ മൂന്ന് മണിക്കൂർ മാത്രമേ ഗെയിം കളിക്കാനുള്ള അനുവാദമുള്ളൂ. കൗമാരക്കാരുടെ വിഡിയോ ഗെയിമിനോടുള്ള അഡിക്ഷനാണ് പുതിയ തീരുമാനം എടുക്കാനുള്ള കാരണം. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഏത് മാധ്യമത്തിലും ഈ നിബന്ധന ബാധകമാണ്. (China Gamers 3 Hours)

വെള്ളി, ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് കൗമാരക്കാർക്ക് ഗെയിം കളിക്കാനുള്ള അനുവാദം. ഓരോ ദിവസവും രാത്രി 8 മുതൽ 9 വരെയുള്ള ഓരോ മണിക്കൂർ വീതം ഗെയിം കളിക്കാം.

ഈ സമയത്തിനപ്പുറം 18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് ഒരു തരത്തിലുള്ള പിന്തുണയും നൽകരുതെന്ന് ഗെയിമിങ് കമ്പനികൾക്ക് കർശന നിർദ്ദേശമുണ്ട്. വെരിഫിക്കേഷനിൽ ഗെയിമർമാരുടെ ശരിയായ വയസ്സ് തന്നെ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

2019ലെ നിയമപ്രകാരം കൗമാര ഗെയിമർമാർക്ക് എല്ലാ ദിവസവും ഒന്നര മണിക്കൂർ വീതവും അവധി ദിവസങ്ങളിൽ 3 മണിക്കൂർ വീതം ഗെയിം കളിക്കാനാണ് അനുവാദമുണ്ടായിരുന്നത്.

ഗ്ലോബൽ ഗെയിമിങ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ മാർക്കറ്റാണ് ചൈന. ലക്ഷക്കണക്കിന് കൗമാരക്കാരാണ് ഗെയിം കളിക്കാനായി ദിവസവും മണിക്കൂറുകൾ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനയുടെ ഈ തീരുമാനം ഗെയിമിങ് ഇൻഡസ്ട്രിയെ പ്രതികൂലമായി ബാധിക്കും.

Continue Reading

Entertainment

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിക്കണം; ആവശ്യവുമായി പാർലമെന്ററി പാനൽ

Published

on

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബർ ക്രൈമുകൾ വർധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ സെക്യൂരിറ്റി മറികടന്ന് ഓൺലൈനിൽ അനോണിമസായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരമാണ് വിപിഎനുകൾ നൽകുന്നതെന്ന് കമ്മറ്റി പറഞ്ഞു. രാജ്യാന്തര ഏജൻസികളുമായി ചേർന്ന് വിപിഎൻ സ്ഥിരമായി നിരോധിക്കാൻ വേണ്ട സംവിധാനത്തിനു രൂപം നൽകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

Continue Reading

Trending

Copyright © 2021 Public Diary