പൂജാരയോ രഹാനെയോ അല്ല, ഇന്ത്യന്‍ ടീമിന്‍റെ തലവേദന മറ്റൊരു താരമെന്ന് ചോപ്ര

മോശം ഫോമിന്റെ പേരില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു താരം ആരുടെയും ശ്രദ്ധയിലേക്ക് എത്തപ്പെടാതെ രക്ഷപ്പെട്ട് നില്‍ക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് മോശം ഫോമിലായിട്ടും ആരാലും വിമര്‍ശിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടു നില്‍ക്കുന്നത്. എന്നാല്‍ മുന്‍ താരം ആകാശ് ചോപ്ര പന്തിന്റെ ഫോമില്ലായ്മയിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ച് കഴിഞ്ഞു. പന്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്ന് ചോപ്ര പറയുന്നു. ‘രാഹുലിന്റെ ഫോം ഒരു ആശങ്കയല്ല. രോഹിത്, പുജാര,…

Read More

ആര്‍ത്തവം നീട്ടാന്‍ മരുന്നു കഴിയ്ക്കുന്നവര്‍ അറിയാന്‍

ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്നതിന്റെ ആദ്യ സൂചന. പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദന അവയവങ്ങള്‍ വളര്‍ച്ചയെത്തി എന്നതിന്റെ സൂചന. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ അടയാളം കൂടിയാണ് ഇത്. ആര്‍ത്തവത്തില്‍ വരുന്ന ചില ക്രമക്കേടുകള്‍ പല തരം ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണ്. എന്നാല്‍ ഇപ്പോഴും പല ചടങ്ങുകള്‍ക്കും മറ്റുമായി ആര്‍ത്തവം നീട്ടി വയ്ക്കുന്ന ചിലരുണ്ട്. ഇതിനായി പ്രത്യേക തരം ഗുളികകള്‍ കഴിച്ചാണ് ഇതു ചെയ്യുന്നത്. ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ ആണ് ഇതിനായി ഉപയോഗിയ്ക്കുന്നത്….

Read More

തലവേദന കുറയ്ക്കാം, പാദങ്ങൾ മസ്സാജ് ചെയ്‌താൽ ഗുണങ്ങൾ നിരവധി

മിക്ക ദിവസങ്ങളിലും വൈകുന്നേരമാകുമ്പോഴേയ്ക്കും ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശരായിട്ടായിരിക്കും പലരേയും കാണാൻ സാധിക്കുക. ശാരീരിക സമ്മർദ്ദവും പേശീ വേദനയുമെല്ലാം തീർത്തും അസഹനീയമായി തോന്നും. ഈ സമയം ശരീരത്തിന് ഒരു മസ്സാജ് കിട്ടിയാൽ എങ്ങനെയുണ്ടാകും? ഇങ്ങനെ ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസ്സാജ് ചെയ്യുമ്പോൾ ആദ്യം ആരംഭിക്കേണ്ടത് പാദങ്ങളിൽ നിന്ന് തന്നെയാണ്. ഫൂട്ട് മസ്സാജിന് നിരവധി ഗുണങ്ങളുണ്ട്. കാല്പാദങ്ങളിലെ മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തികളിൽ ഒന്നാണ്  ഫൂട്ട് മസ്സാജ് ഇത് ശരീരത്തിലെ മുഴുവൻ പേശികളെയും അയവുള്ളതാക്കി മാറ്റിക്കൊണ്ട്…

Read More

ബിപി മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ അറിയേണ്ടത്

ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. സാധാരണ പ്രായമായവര്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പം പ്രായമുള്ളവര്‍ക്കും ഈ പ്രശ്‌നം ഉണ്ടാകുന്നത് സാധാരണയാണ്. കാരണം പലതാകാം. പാരമ്പര്യമായി ഉണ്ടെങ്കില്‍ ഇതുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതല്ലാതെ ജീവിത ശൈലികള്‍, സ്‌ട്രെസ് പോലുള്ളവയെല്ലാം തന്നെ ഇത്തരം അവസ്ഥയുണ്ടാക്കുന്നു. ഇതു പോലെ പ്രായമേറുമ്പോള്‍ ചിലപ്പോള്‍ മറ്റു കാരണങ്ങളില്ലെങ്കിലും ബിപി ഉയരാന്‍ സാധ്യതയേറെയാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അല്ലാത്ത പക്ഷം ഇത് സ്‌ട്രോക്ക്, ഹൃദയ പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍…

Read More

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് സൂപ്പര്‍ സണ്‍ഡേ; വിനോദ് കുമാറിലൂടെ മൂന്നാം മെഡല്‍

ടോക്യോ പാരാലിമ്പിക്‌സിന്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു. ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം

Read More

പാരാലംപിക്‌സ് മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ടോക്കിയോ പാരാലിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ഭവിന ബെന്‍ പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഭവിനയുടേത് ചരിത്രനേട്ടമാണെന്നും പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഭവിനയുടെ ജീവിതം പ്രചോദനമാണെന്നും ഒരുപാട് ആളുകളെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഭവിനയുടെ നേട്ടം സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.നേരത്തെ മെഡല്‍നേട്ടത്തിന് പിന്നാലെ ഭവിനയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മെഡല്‍ നേട്ടത്തില്‍ ഭവിനയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.

Read More

ടോം ക്രൂസിന്റെ കാർ മോഷണം പോയി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

ഹോളിവുഡ് നടൻ ടോം ക്രൂസിൻ്റെ കാർ മോഷണം പോയി. ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന പുതിയ മിഷൻ ഇംപോസിബിൾ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ക്രൂസിൻ്റെ കാർ മോഷ്ടിക്കപ്പെട്ടത്. ബർമിംഗ്‌ഹാമിലെ ഗ്രാൻഡ് ഹോട്ടലിനു പുറത്ത് നിർത്തിയിട്ടിരുന്ന താരത്തിൻ്റെ ആഡംബര കാറായ ബിഎംഡബ്ല്യു എക്സ്7 സെവനുമായി മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. എന്നാൽ, മോഷണം പോയി മണിക്കൂറുകൾക്കകം വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഈ കാർ കണ്ടെത്തി. ഇലക്ട്രോണിക്ക് ട്രാക്കിംഗ് ഡിവൈസ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂസിൻ്റെ വ്യക്തിഗത ലഗേജുകൾ ഉൾപ്പെടെ…

Read More