Latest News
പൂജാരയോ രഹാനെയോ അല്ല, ഇന്ത്യന്‍ ടീമിന്‍റെ തലവേദന മറ്റൊരു താരമെന്ന് ചോപ്ര

മോശം ഫോമിന്റെ പേരില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു താരം ആരുടെയും ശ്രദ്ധയിലേക്ക് എത്തപ്പെടാതെ രക്ഷപ്പെട്ട് നില്‍ക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് മോശം ഫോമിലായിട്ടും ആരാലും വിമര്‍ശിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടു നില്‍ക്കുന്നത്. എന്നാല്‍ മുന്‍ താരം ആകാശ് ചോപ്ര പന്തിന്റെ ഫോമില്ലായ്മയിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ച് കഴിഞ്ഞു. പന്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്ന് ചോപ്ര പറയുന്നു.
‘രാഹുലിന്റെ ഫോം ഒരു ആശങ്കയല്ല. രോഹിത്, പുജാര, കോഹ്‌ലി എന്നിവരും കുറച്ച് റണ്‍സ് നേടിയിട്ടുണ്ട്. രഹാനെയും കുറച്ച് സ്‌കോര്‍ ചെയ്തു. പക്ഷേ അദ്ദേഹം പഴയത് പോലെ സ്ഥിരത പുലര്‍ത്തുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക റിഷഭ് പന്തിന്റെ ബാറ്റിംഗാണ്.’
‘നമ്മള്‍ 5 ബോളര്‍മാരെ കളിപ്പിക്കുമ്പോള്‍, പന്തില്‍ നിന്ന് റണ്‍സ് പ്രതീക്ഷിക്കുന്നു. പന്തിനെപ്പോലെ ഒരു മികച്ച ബാറ്റ്‌സ്മാനുള്ളപ്പോള്‍, സാഹയെ കളിപ്പിക്കാനില്ലെന്ന് നമുക്കറിയാം. വരാനിരിക്കുന്ന മത്സരത്തില്‍ ടീം മാനേജ്‌മെന്റ്, ജഡേജയെ പന്തിന് മുന്നേ ബാറ്റിംഗിനിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം” ചോപ്ര പറഞ്ഞു.
Kerala
സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി തിരൂർ പോളി നാഷണൽ സർവ്വീസ് സ്കീം

ദേശീയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികോത്സവം കൊണ്ടാടുകയാണ് നാടിനൊപ്പം നമ്മുടെ കലാലയങ്ങളും.
സ്വാതന്ത്ര്യ സമരചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് ‘ഫ്രീഡം വാൾ’ എന്ന പദ്ധതി.
പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്.
സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ കോളേജുകളുൾപ്പെടെ 64 കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ വിരലുകള്‍ ഇന്ത്യാ ചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
കലാലയത്തിന്റെ പ്രധാന കവാടം, കോളേജിൻ്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം സമീപത്തെ വിശാലമായ ഭിത്തികൾ എന്നിവയിലാണ് ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ രചനകൾ.
ചരിത്ര സ്‌മൃതികളിലേക്ക് ഏവരെയും പുനരാനയിക്കാൻ കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് സംഘാടനം.
ആഗസ്റ്റ് പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയർന്നു കഴിഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ കലാലയങ്ങൾ ചരിത്രബോധവും കലയും സൗന്ദര്യവും കൊണ്ട് വിളങ്ങുകയാണ്.
മലപ്പുറം ജില്ലയിൽ തിരൂർ ടിഎംജി കോളേജിൽ ഇതിനു നേതൃത്വം നൽകിയത് തിരൂർ എസ്എസ്എം പോളിടെക്‌നിക്ക് കോളേജിൽ എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥി കെ മുഹമ്മദ് ഇർഷാദ് ആണ്.
രണ്ട് ദിവസം കൊണ്ടാണ് രാഹുൽ തൂമ്പലക്കാട്, അരുൺ വെട്ടിക്കാട്ട്, മുഹമ്മദ് ഇർഷാദ് കടവത്ത്, അഖിൽ ടി, വൈശാഖ് സിവി, ആകാഷ് ശങ്കർ ടി യു, റിയ ഗണേഷ് പി, നീന സുബ്രമണ്യൻ എന്നിവർ ചേർന്ന് തുഞ്ചൻ കോളേജിലെ 300 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഫ്രീഡം വാൾ നിർമ്മിച്ചത്. തിരൂർ തുഞ്ചൻ പറമ്പിലെ സ്മാരക കവാടത്തിൻ്റെ ചിത്രമാണ് ഫ്രീഡം വാളിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയത്.
തിരൂർ പോളിടെക്നിക്കിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നേരത്തേ തിരുനാവായ പഞ്ചായത്തിലെ വലിയ പറപ്പൂർ വാർഡ് 7 ലെ അംഗൻ വാഡി, പകൽ വീട്, ബസ് സ്റ്റാൻ്റ്, എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ വരച്ചിട്ടുണ്ട്.
തിരൂർ മേഖലയിലെ സ്കൂൾ, കോളേജ്, എന്നിവിടങ്ങളിൽ ഫ്രീഡം വാൾ നിർമ്മിക്കാൻ തൽപരരായവർക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങളും സഹകരണവും നൽകുന്നതാണെന്ന് തിരൂർ പോളിടെക്നിക്ക് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ കെ എ കാദർ, എന്നിവർ അറിയിച്ചു. തൽപരരായവർ 9048707706 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.











Latest News
പുൽവാമയിൽ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ചു കൊന്ന് ഭീകരർ

ശ്രീനഗർ: പുൽവാമയിൽ ഭീകരർ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് സമ്പൂറയിലെ പാംപോറ പ്രദേശത്താണ്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. എസ്ഐയെ ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്.
Latest News
സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ

ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില വീണ്ടും മോശമായി. കോവിഡ് ബാധിതയായി അശുപത്രിയിൽ തുടരുന്ന സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതായി കോൺഗ്രസിന്റെ ഐസി കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കോവിഡിനെ തുടർന്ന് ജൂൺ 12നായിരുന്നു കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് സോണിയയ്ക്ക് മൂക്കിൽ കൂടി രക്തസ്രാവം അനുഭവപ്പെടുകയും കോൺഗ്രസ് അധ്യക്ഷയെ അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.