Entertainment
ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിക്കണം; ആവശ്യവുമായി പാർലമെന്ററി പാനൽ

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബർ ക്രൈമുകൾ വർധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ സെക്യൂരിറ്റി മറികടന്ന് ഓൺലൈനിൽ അനോണിമസായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരമാണ് വിപിഎനുകൾ നൽകുന്നതെന്ന് കമ്മറ്റി പറഞ്ഞു. രാജ്യാന്തര ഏജൻസികളുമായി ചേർന്ന് വിപിഎൻ സ്ഥിരമായി നിരോധിക്കാൻ വേണ്ട സംവിധാനത്തിനു രൂപം നൽകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
Entertainment
നടന്‍ രമേശ് വലിയശാല അന്തരിച്ചു

സീരിയല്‍, സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.നാടകരംഗത്ത് നിന്നും കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു.
തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം.കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.
Entertainment
നടന്‍ ബാല വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നടന്മാരയ ഉണ്ണി മുകുന്ദന്‍, മുന്ന, ഇടവേള ബാബു എന്നിവരുള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു.
എലിസബത്ത് തന്റെ മനസ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മതമില്ല. അതുകൊണ്ടുതന്നെ മതംമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ബാല വ്യക്തമാക്കി.
വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.
Entertainment
ആസിഡ് ആക്രമണത്തിന് ഇരയായ സഹായഹസ്തവുമായി ദീപിക പദുകോൺ

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്.
താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.