Connect with us

Kerala

നിപ ഉറവിടം അവ്യക്തം; റൂട്ട് മാപ്പ് പുറത്ത്, അമ്മയ്ക്കും രോഗലക്ഷണം

Published

on

കോഴിക്കോട് ചാത്തമംഗലം പ‍ഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്  ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.

കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കാൻ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നാളെ വൈകീട്ട് അവലോകനയോഗം ചേരും. മെഡിക്കൽ കോളേജിലെ  ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു. 

അതേ സമയം നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കൺട്രോൾ റൂം തുറന്നു. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കും. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
0483 2737 857
0483 2733 251
0483 2733 252
0483 2733 253

Continue Reading
Click to comment

Leave a Reply

Your email address will not be published.

Kerala

മലപ്പുറം ജില്ലാ ട്രോമാകെയർ തവനൂർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി

Published

on

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കും തവനൂർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കും വേണ്ടി സീതി സാഹിബ് മെമ്മോറിയൽ ടെക്നിക്ക് നാഷണൽ സർവീസ് സ്കീം, സ്നേഹതീരം വളണ്ടിയർ വിംഗ്, ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ്, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി.

പരിപാടിക്ക് എസ് എസ് എം പോളിടെക്നിക്ക് കോളേജ് ഇഎംസി കോഡിനേറ്റർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു.

തവനൂർ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.

കേളപ്പജി കാർഷിക കോളേജ് സൈന്റിസ്റ്റ് ഡോക്ടർ പ്രശാന്ത് കെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടിക്ക് ഡോക്ടർ ഹബീബുള്ള എം ടി നേതൃത്വം നൽകി.

മലപ്പുറം ജില്ലാ ട്രോമാകെയർ ഭാരവാഹികളായ മുജീബ് തൃത്താല, ഷമീർ അലി പി, അബ്ദുള്ള പികെ, പി വാമനൻ, മുജീബ് റഹ്മാൻ കെ, എന്നിവർ ഡെമോൺസ്ട്രേഷൻ നടത്തി.

എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെ എ കാദർ, ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ജേതാവ് അബ്ദുൾ നാസർ കൊക്കോടി, എ പി സൈതലവി, ലീഡ്സ് കോഡിനേറ്റർ മുഹമ്മദ് സിയാദ് ടിഎ, എന്നിവർ പങ്കെടുത്തു.

പ്രതീക്ഷ ഭവൻ മെയിൽ അറ്റൻ്റൻ്റ് പ്രദീപ് കെയോൺ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

പ്രതീക്ഷാ ഭവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ് അജ്‌വദ് പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

Kerala

സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി തിരൂർ പോളി നാഷണൽ സർവ്വീസ് സ്കീം

Published

on

ദേശീയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികോത്സവം കൊണ്ടാടുകയാണ് നാടിനൊപ്പം നമ്മുടെ കലാലയങ്ങളും.

സ്വാതന്ത്ര്യ സമരചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് ‘ഫ്രീഡം വാൾ’ എന്ന പദ്ധതി.

പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്.

സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ കോളേജുകളുൾപ്പെടെ 64 കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ വിരലുകള്‍ ഇന്ത്യാ ചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

കലാലയത്തിന്റെ പ്രധാന കവാടം, കോളേജിൻ്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം സമീപത്തെ വിശാലമായ ഭിത്തികൾ എന്നിവയിലാണ് ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ രചനകൾ.

ചരിത്ര സ്‌മൃതികളിലേക്ക് ഏവരെയും പുനരാനയിക്കാൻ കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് സംഘാടനം.

ആഗസ്റ്റ് പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയർന്നു കഴിഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ കലാലയങ്ങൾ ചരിത്രബോധവും കലയും സൗന്ദര്യവും കൊണ്ട് വിളങ്ങുകയാണ്.

മലപ്പുറം ജില്ലയിൽ തിരൂർ ടിഎംജി കോളേജിൽ ഇതിനു നേതൃത്വം നൽകിയത് തിരൂർ എസ്എസ്എം പോളിടെക്‌നിക്ക് കോളേജിൽ എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥി കെ മുഹമ്മദ്‌ ഇർഷാദ് ആണ്.

രണ്ട് ദിവസം കൊണ്ടാണ് രാഹുൽ തൂമ്പലക്കാട്, അരുൺ വെട്ടിക്കാട്ട്, മുഹമ്മദ് ഇർഷാദ് കടവത്ത്, അഖിൽ ടി, വൈശാഖ് സിവി, ആകാഷ് ശങ്കർ ടി യു, റിയ ഗണേഷ് പി, നീന സുബ്രമണ്യൻ എന്നിവർ ചേർന്ന് തുഞ്ചൻ കോളേജിലെ 300 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഫ്രീഡം വാൾ നിർമ്മിച്ചത്. തിരൂർ തുഞ്ചൻ പറമ്പിലെ സ്മാരക കവാടത്തിൻ്റെ ചിത്രമാണ് ഫ്രീഡം വാളിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയത്.

തിരൂർ പോളിടെക്നിക്കിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നേരത്തേ തിരുനാവായ പഞ്ചായത്തിലെ വലിയ പറപ്പൂർ വാർഡ് 7 ലെ അംഗൻ വാഡി, പകൽ വീട്, ബസ് സ്റ്റാൻ്റ്, എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ വരച്ചിട്ടുണ്ട്.

തിരൂർ മേഖലയിലെ സ്കൂൾ, കോളേജ്, എന്നിവിടങ്ങളിൽ ഫ്രീഡം വാൾ നിർമ്മിക്കാൻ തൽപരരായവർക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങളും സഹകരണവും നൽകുന്നതാണെന്ന് തിരൂർ പോളിടെക്നിക്ക് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ കെ എ കാദർ, എന്നിവർ അറിയിച്ചു. തൽപരരായവർ 9048707706 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Continue Reading

Kerala

‘സർക്കിൾ ടോക്’ രണ്ടാം എഡിഷൻ തിരൂർ പോളിടെക്‌നിക്കിൽ സംഘടിപ്പിച്ചു.

Published

on

എസ്.എസ്.എം പോളിടെക്നിക്ക് കോളേജ്, ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻറ് ആൻറ് സോഷ്യൽ ഡവലപ്മെൻറ്, സ്നേഹതീരം വോളന്റിയർ വിങ്ങ്‌, സംയുക്തമായി ‘സർക്കിൾ ടോക്’ രണ്ടാം എഡിഷൻ തിരൂർ പോളിടെക്നിക് സി.ഇ. സെൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.

തിരൂർ ഡി.വൈ.എസ്.പി വി.വി. ബെന്നി ഉൽഘാടനം നിർവഹിച്ചു.

യുവ വോളന്റിയർമാർക്ക് അവരുടെ വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും ഏറ്റവും നന്നായി ക്രീയേറ്റിവ് ആയി പെർഫോം ചെയ്യാൻ കഴിയുക എന്നതാണ് സർക്കിൾ ടോക് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.

വിവാഹം, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത്, കുടുംബ ബന്ധങ്ങൾ, ആരോഗ്യപരമായ ലൈംഗിക, ആരോഗ്യപരമായ ബന്ധങ്ങൾ, ടോക്സിക് റിലേഷൻസ്, മാനസിക ആരോഗ്യം, തുടങ്ങിയ വിഷയങ്ങളാണ് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാമത് എഡിഷനിൽ സംവദിച്ചത്.

എസ്.എസ്.എം പോളിടെക്നിക് കോളേജ് വൈസ് പ്രിൻസിപ്പൽ ടി.കെ. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്നേഹതീരം വോളന്റിയർ വിങ്ങ് ചീഫ് കോർഡിനേറ്റർ നാസർ കുറ്റൂർ, ലീഡ്സ് കോർഡിനേറ്റർ അൻവർ. എസ്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേരള സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ പ്രീമാരിറ്റൽ ട്രെയിഫാക്കൽറ്റി ഷൈമ അബ്ദുൽ ഖാദർ,
ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്‌പെഷ്യൽ എജ്യൂക്കേറ്ററുമായ അബ്ദുൽ ഷുക്കൂർ. ടി. കെ.
തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

Continue Reading

Trending

Copyright © 2021 Public Diary