Kerala
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോളേജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്.
തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും മന്ത്രി പറഞ്ഞു.
Kerala
മലപ്പുറം ജില്ലാ ട്രോമാകെയർ തവനൂർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കും തവനൂർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കും വേണ്ടി സീതി സാഹിബ് മെമ്മോറിയൽ ടെക്നിക്ക് നാഷണൽ സർവീസ് സ്കീം, സ്നേഹതീരം വളണ്ടിയർ വിംഗ്, ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ്, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി.
പരിപാടിക്ക് എസ് എസ് എം പോളിടെക്നിക്ക് കോളേജ് ഇഎംസി കോഡിനേറ്റർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു.
തവനൂർ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.
കേളപ്പജി കാർഷിക കോളേജ് സൈന്റിസ്റ്റ് ഡോക്ടർ പ്രശാന്ത് കെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടിക്ക് ഡോക്ടർ ഹബീബുള്ള എം ടി നേതൃത്വം നൽകി.
മലപ്പുറം ജില്ലാ ട്രോമാകെയർ ഭാരവാഹികളായ മുജീബ് തൃത്താല, ഷമീർ അലി പി, അബ്ദുള്ള പികെ, പി വാമനൻ, മുജീബ് റഹ്മാൻ കെ, എന്നിവർ ഡെമോൺസ്ട്രേഷൻ നടത്തി.
എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെ എ കാദർ, ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ജേതാവ് അബ്ദുൾ നാസർ കൊക്കോടി, എ പി സൈതലവി, ലീഡ്സ് കോഡിനേറ്റർ മുഹമ്മദ് സിയാദ് ടിഎ, എന്നിവർ പങ്കെടുത്തു.
പ്രതീക്ഷ ഭവൻ മെയിൽ അറ്റൻ്റൻ്റ് പ്രദീപ് കെയോൺ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
പ്രതീക്ഷാ ഭവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ് അജ്‌വദ് പരിപാടിക്ക് നേതൃത്വം നൽകി.















Kerala
സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി തിരൂർ പോളി നാഷണൽ സർവ്വീസ് സ്കീം

ദേശീയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികോത്സവം കൊണ്ടാടുകയാണ് നാടിനൊപ്പം നമ്മുടെ കലാലയങ്ങളും.
സ്വാതന്ത്ര്യ സമരചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് ‘ഫ്രീഡം വാൾ’ എന്ന പദ്ധതി.
പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്.
സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ കോളേജുകളുൾപ്പെടെ 64 കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ വിരലുകള്‍ ഇന്ത്യാ ചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
കലാലയത്തിന്റെ പ്രധാന കവാടം, കോളേജിൻ്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം സമീപത്തെ വിശാലമായ ഭിത്തികൾ എന്നിവയിലാണ് ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ രചനകൾ.
ചരിത്ര സ്‌മൃതികളിലേക്ക് ഏവരെയും പുനരാനയിക്കാൻ കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് സംഘാടനം.
ആഗസ്റ്റ് പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയർന്നു കഴിഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ കലാലയങ്ങൾ ചരിത്രബോധവും കലയും സൗന്ദര്യവും കൊണ്ട് വിളങ്ങുകയാണ്.
മലപ്പുറം ജില്ലയിൽ തിരൂർ ടിഎംജി കോളേജിൽ ഇതിനു നേതൃത്വം നൽകിയത് തിരൂർ എസ്എസ്എം പോളിടെക്‌നിക്ക് കോളേജിൽ എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥി കെ മുഹമ്മദ് ഇർഷാദ് ആണ്.
രണ്ട് ദിവസം കൊണ്ടാണ് രാഹുൽ തൂമ്പലക്കാട്, അരുൺ വെട്ടിക്കാട്ട്, മുഹമ്മദ് ഇർഷാദ് കടവത്ത്, അഖിൽ ടി, വൈശാഖ് സിവി, ആകാഷ് ശങ്കർ ടി യു, റിയ ഗണേഷ് പി, നീന സുബ്രമണ്യൻ എന്നിവർ ചേർന്ന് തുഞ്ചൻ കോളേജിലെ 300 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഫ്രീഡം വാൾ നിർമ്മിച്ചത്. തിരൂർ തുഞ്ചൻ പറമ്പിലെ സ്മാരക കവാടത്തിൻ്റെ ചിത്രമാണ് ഫ്രീഡം വാളിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയത്.
തിരൂർ പോളിടെക്നിക്കിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നേരത്തേ തിരുനാവായ പഞ്ചായത്തിലെ വലിയ പറപ്പൂർ വാർഡ് 7 ലെ അംഗൻ വാഡി, പകൽ വീട്, ബസ് സ്റ്റാൻ്റ്, എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ വരച്ചിട്ടുണ്ട്.
തിരൂർ മേഖലയിലെ സ്കൂൾ, കോളേജ്, എന്നിവിടങ്ങളിൽ ഫ്രീഡം വാൾ നിർമ്മിക്കാൻ തൽപരരായവർക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങളും സഹകരണവും നൽകുന്നതാണെന്ന് തിരൂർ പോളിടെക്നിക്ക് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ കെ എ കാദർ, എന്നിവർ അറിയിച്ചു. തൽപരരായവർ 9048707706 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.











Kerala
‘സർക്കിൾ ടോക്’ രണ്ടാം എഡിഷൻ തിരൂർ പോളിടെക്‌നിക്കിൽ സംഘടിപ്പിച്ചു.

എസ്.എസ്.എം പോളിടെക്നിക്ക് കോളേജ്, ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻറ് ആൻറ് സോഷ്യൽ ഡവലപ്മെൻറ്, സ്നേഹതീരം വോളന്റിയർ വിങ്ങ്, സംയുക്തമായി ‘സർക്കിൾ ടോക്’ രണ്ടാം എഡിഷൻ തിരൂർ പോളിടെക്നിക് സി.ഇ. സെൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.
തിരൂർ ഡി.വൈ.എസ്.പി വി.വി. ബെന്നി ഉൽഘാടനം നിർവഹിച്ചു.
യുവ വോളന്റിയർമാർക്ക് അവരുടെ വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും ഏറ്റവും നന്നായി ക്രീയേറ്റിവ് ആയി പെർഫോം ചെയ്യാൻ കഴിയുക എന്നതാണ് സർക്കിൾ ടോക് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.







വിവാഹം, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത്, കുടുംബ ബന്ധങ്ങൾ, ആരോഗ്യപരമായ ലൈംഗിക, ആരോഗ്യപരമായ ബന്ധങ്ങൾ, ടോക്സിക് റിലേഷൻസ്, മാനസിക ആരോഗ്യം, തുടങ്ങിയ വിഷയങ്ങളാണ് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാമത് എഡിഷനിൽ സംവദിച്ചത്.

എസ്.എസ്.എം പോളിടെക്നിക് കോളേജ് വൈസ് പ്രിൻസിപ്പൽ ടി.കെ. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്നേഹതീരം വോളന്റിയർ വിങ്ങ് ചീഫ് കോർഡിനേറ്റർ നാസർ കുറ്റൂർ, ലീഡ്സ് കോർഡിനേറ്റർ അൻവർ. എസ്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേരള സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ പ്രീമാരിറ്റൽ ട്രെയിഫാക്കൽറ്റി ഷൈമ അബ്ദുൽ ഖാദർ,
ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്‌പെഷ്യൽ എജ്യൂക്കേറ്ററുമായ അബ്ദുൽ ഷുക്കൂർ. ടി. കെ.
തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.





