Latest News
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. ബിജെപി ദേശിയ നേതൃത്വം സംസ്ഥാന നേതൃമാറ്റത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
വിജയ് രുപാണി സര്‍ക്കാര്‍ ഗുജറാത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ് രുപാണിയുടെ രാജിയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ പട്ടേല്‍, പാര്‍ത്ഥിപ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനാ പട്ടികയിലുണ്ട്.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന നേതാവാണ് വിജയ് രുപാണി. ആനന്ദി ബെന്ഡ പട്ടേലിന് ശേഷമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
Health
ആറിനും 12നും ഇടയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.
ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തെയും കൃത്യമായ വിശകലനത്തോടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെ സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബൈവാക്സ് നൽകാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ 12 മുതൽ 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിനാണ് നൽകിവരുന്നത്. കൂടാതെ 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ നൽകാനും അനുമതിയുണ്ട്.
Health
12-14 പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ: കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ഗുരുതര രോഗങ്ങൾക്കുള്ള മുതിർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി.
രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷം. 12-14 പ്രായവിഭാഗത്തിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) COVID19 വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം – ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു.
Latest News
പുസ്തക മേളയ്ക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തക മേളയ്ക്കിടെ പോക്കറ്റടി ആരോപണത്തെ തുടർന്ന് ബംഗാളി നടി രൂപാ ദത്ത അറസ്റ്റിൽ. ചോദ്യം ചെയ്യലിനൊടുവിലാണ് ടെലിവിഷൻ താരത്തെ ബിധാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പോക്കറ്റടി സംബന്ധിച്ച വിവരം പുറത്തുവന്നത്. ഡ്യൂട്ടിക്കെത്തിയ പോലീസുകാരാണ് രൂപയെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെയാണ് ഇവർ നടിയാണെന്ന വിവരം മനസിലായതെന്ന് പോലീസ് പറഞ്ഞു. രൂപാ ദത്തയുടെ ബാഗിൽ നിന്നും 75000 രൂപ കണ്ടെടുത്തു. ബംഗാൾ കർണി സേനയുടെ അധ്യക്ഷയാണ് എന്നാണ് രൂപ അവകാശപ്പെടുന്നത്.
-
News4 days ago
OpenVPN for Android – How to Set Up a VPN Interconnection on Your Google android Gadget
-
News4 days ago
Millionär fit Dating: genau wie ein bestimmtes Segment Website Kann Singles beraten und bereichern das Online Dating Erfahrung
-
News4 days ago
How Exact To Datum Online Wann Sie Kämpfen mit Angst
-
News4 days ago
Selecting an Antivirus security software Program
-
News4 days ago
Free of charge Management Software Intended for Small Businesses
-
News5 days ago
Wann Sie {Möchte|Wirklich|Wünsche|Wünsche|Wünsche|Bleiben “Nur Freunde”
-
News4 days ago
Genau was Männer Wollen Frauen Anziehen an einem gemeinsamen Abend
-
News4 days ago
AVG Secure Web browser Review