നിപ വൈറസ്: കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത

സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം 18 നും 25 നും നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23 , 30 തിയ്യതികളിലേക്കാണ് പരീക്ഷ മാറ്റിയത്. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകൾക്കാണ് മാറ്റം. സെപ്റ്റംബർ 7 ന് നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്ക് മാറ്റി. നിപ മൂലം കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം….

Read More

നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് നിപ ബാധിതനായ കുട്ടിമരിക്കുകയും സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. നിപ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികൾക്ക് എല്ലാ ദിവസവും ആർടിപിസിആർ ടെസ്റ്റ് നടത്തും.  രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയിൽ ആർട്ടിപിസിആർ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താൽ  ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കൽ ബോർഡും തീരുമാനിച്ചാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം. ആദ്യഫലം നെഗറ്റീവ് ആയാൽ 3 ദിവസം നിരീക്ഷണത്തിൽ…

Read More

നിപ ഉറവിടം അവ്യക്തം; റൂട്ട് മാപ്പ് പുറത്ത്, അമ്മയ്ക്കും രോഗലക്ഷണം

കോഴിക്കോട് ചാത്തമംഗലം പ‍ഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്  ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി….

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  യെല്ലോ അലർട്ട് 05-09-2021:  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 06-09-2021:  കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 07-09-2021:  എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

Read More

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പ‍ർക്കത്തിൽ 158 പേർ

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ വന്നത് 158 പേർ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പ‍ർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പ‍ർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസിന്റെ മൂന്നാം വരവിൽ സ്ഥിതി അവലോകനം ചെയ്യാൻ കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ഉന്നതതല യോ​ഗം ചേർന്നു. ആരോ​ഗ്യ മന്ത്രി വീണ ജോർജ്, ജില്ലയിൽ…

Read More

നടന്‍ ബാല വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നടന്മാരയ ഉണ്ണി മുകുന്ദന്‍, മുന്ന, ഇടവേള ബാബു എന്നിവരുള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു. എലിസബത്ത് തന്റെ മനസ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മതമില്ല. അതുകൊണ്ടുതന്നെ മതംമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ബാല വ്യക്തമാക്കി. വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ…

Read More

12 വയസുകാരന്റെ മരണകാരണം നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് മസ്​തിഷ്​ക ജ്വരവും ഛർദ്ദിയും ബാധിച്ച്​ ചികിത്സയിലായിരുന്ന ​12 വയസുകാരൻ മരിച്ചത്​ നിപ കാരണമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​​. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ അയച്ച കുട്ടിയുടെ മൂന്ന്​ സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട​ കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി​ വ്യക്​തമാക്കി. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ മരിക്കുകയായിരുന്നു….

Read More

ആസിഡ് ആക്രമണത്തിന് ഇരയായ സഹായഹസ്തവുമായി ദീപിക പദുകോൺ

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോ​ഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍…

Read More

രാത്രി കർഫ്യുവും ഞായറാഴ്ച ലോക് ഡൗണും തുടരും’; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അടുത്ത റിവ്യു യോഗത്തിൽ ഇക്കാര്യത്തിൽ മാറ്റം വരുത്തുന്നത് വീണ്ടും പരിശോധിക്കും. കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകുകയും ജാഗ്രത കൈവിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്വറന്‍റീൻ ലംഘിച്ചാൽ സ്വന്തം ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധം ഊർജ്ജിതമാക്കാൻ അയൽപക്ക…

Read More

കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും

ആരോഗ്യ സംരക്ഷണത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ യോഗ ബ്രേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യും. ന്യൂഡൽഹിയിലെ വിഗ്യാന്‍ ഭവനിൽ വച്ചാണ് ആപ്ലിക്കേഷൻ രാജ്യത്തിന് സമർപ്പിക്കുക. സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഒരാഴ്ച കാലത്തേക്ക് നിരവധി പരിപാടികളും പ്രചാരണങ്ങളും ആയുഷ് മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ മന്സൂഖ് മാണ്ഡവ്യ, കിരണ്‍ റിജിജു, അനുരാഗ് സിംഗ് ഠാക്കൂര്‍,…

Read More