തിരൂർ പോളിയിൽ ടെക്നോളജി ബിസിനസ് വികസന കേന്ദ്രം

തിരൂർ സീതി സാഹിബ്
മെമ്മോറിയൽ പോളിടെക്നിക്ക്
കോളേജിൽ നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ യാഥാർഥ്യമായി.

വിദ്യാർത്ഥികളിലെ നൂതന സംരംഭകത്വ ആശയങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷന് (KSUM) കീഴിൽ ഇന്നവേഷൻ & എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻറർ (IEDC) നവംബർ 2015 മുതൽ പോളിടെക്നിക്കിൽ പ്രവർത്തിക്കുന്നുണ്ട്.

വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുക, ടെക്നോളജി ബേയ്സ്ഡ് സംരംഭകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, എന്നിവ ലക്ഷ്യമിട്ടാണ് എൻറർപ്രണർ പാർക്ക്, കോ-വർക്കിങ്ങ് സ്പേയ്സ്, എന്നീ ആശയങ്ങൾ കോളേജ് ക്യാമ്പസിൽ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിന്റെ ഭാഗമായി ആരംഭിക്കുന്നത്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്  “എസ്എസ്എം വെഞ്ച്വർ’ലാബ് ടിബിഐ” പ്രവർത്തനത്തിൻ്റെ സോഫ്റ്റ് ലോഞ്ച് പോളിടെക്നിക്ക് പ്രിൻസിപ്പൽ അബ്ദുൽ നാസർ കൈപ്പഞ്ചേരി നിർവ്വഹിച്ചു. ടിബിഐ മാനേജർ മുഹമ്മദ് സിയാദ് ടിഎ സ്വാഗതം ആശംസിച്ചു.

തിരൂർ പോളിടെക്നിക്ക് സോഷ്യൽ റസ്പോൺസിബിലിറ്റി സംരംഭമായ സെൻ്റർ ഫോർ ലോക്കൽ എംപവർമെൻറ് ആൻറ് സോഷ്യൽ ഡവലപ്മെൻറ് പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന “അദ്വൈത ലീഡ്സ് അപ്പാരൽ ഡിസൈൻ സ്കിൽ ഡവലപ്പ് മെൻ്റ് സെൻറർ” പ്രൊജക്റ്റ് പ്രതിനിധികളായ അദ്വൈത കോഡിനേറ്റർ നേഹ സി മേനോൻ, കുടുംബശ്രീ മിഷൻ റിസോഴ്സ് പേഴ്സൺ സഫ്‌ന എ, മലപ്പുറം റൗണ്ട് ടേബിൾ ചെയർമാൻ മുജീബ് താനാളൂർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

പോളിടെക്‌നിക്കിലെ ഒന്നാം വർഷ  സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ മുഹമ്മദ് സഈദ് ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കാണ് ആദ്യമായി ടി.ബി.ഐ. യിൽ സ്പേയ്സ് നൽകുന്നത്. ചടങ്ങിൽ മുഹമ്മദ് സയീദിനെ ആദരിച്ചു.

വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥി സംരംഭകർ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവർ, ടെക്നോളജി ബിസിനസ് നടത്തുവാൻ താല്പര്യമുള്ളവർ, എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ അവസരം നൽകുന്നതെന്ന് കോളേജ് ഗവേർണിംഗ് ബോഡി ചെയർമാൻ കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു.

ഐഇഡിസി വിദ്യാർത്ഥികൾ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എവി ഷംസുദ്ധീൻ, വനിതാ സംരംഭകത്വ കോഡിനേറ്റർ മുംതാസ് എം, എനർജി മാനേജ്‌മെൻ്റ് സെൻറർ കോഡിനേറ്റർ അൻവർ എസ്, അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, ബ്ലൂ ബോക്സ് സ്റ്റാർട്ടപ്പ് പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, ടിബിഐ സ്റ്റാഫ് അംഗങ്ങളായ ജാമിയ പി, മുഹമ്മദ് ഇക്ബാൽ പുതുക്കനാട്ടിൽ, ശ്രീകാന്ത് വി, പത്മനാഭൻ പള്ളിയേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നിലവിൽ കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ തിരുവനന്തപുരം ടെക്നോപാർക്ക്, പിറവം ടെക്നോ ലോഡ്ജ്, കൊച്ചി കേരളാ ടെക്നോളജി ഇന്നവേഷൻ സോൺ, പാലക്കാട്, മലബാർ ഇന്നവേഷൻ സോൺ, കണ്ണൂർ ടെക്നോ ലോഡ്ജ്, ജില്ലാ പഞ്ചായത്ത് കാസർഗോഡ്, എന്നിവിടങ്ങളിലാണ് ടിബിഐ കൾ പ്രവർത്തിക്കുന്നത്.

“എസ് എസ് എം വെഞ്ച്വർ’ലാബ് ടിബിഐ (ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ) ലക്ഷ്യം വെക്കുന്ന മുഖ്യ പ്രവർത്തന മേഖലകൾ

🔳 സ്റ്റുഡൻറ് സ്റ്റാർട്ടപ്പ് സപ്പോർട്ട്

🔳 സ്റ്റുഡൻറ് ഫാക്കൽട്ടി അലുംനി സ്റ്റാർട്ടപ്പ്

🔳 വിമൻ & യൂത്ത് എംഎസ്എംഇ ഹബ്

🔳 സ്റ്റാർട്ടപ്പ് ബൂട്ട് കാമ്പ് ഫോർ റൂറൽ ഇന്നവേറ്റേഴ്സ്

🔳 എൻറർപ്രണർ പാർക്ക് & കോ-വർക്കിംഗ് സ്പേയ്സ്

🔳 കാപ്റ്റീവ് ബാക്ക് ഓഫീസ് & വർക്ക് നിയർ ഹോം

🔳 തിരൂർ (മലപ്പുറം) ഏയ്ഞ്ചൽ ഇൻവെസ്റ്റർ കമ്മ്യൂണിറ്റി.

സംരംഭകത്വ സാധ്യതയുള്ള നൂതന സാങ്കേതിക വിദ്യകളിലെ നൈപുണ്യ പരിശീലനം (Emerging Technology Skill Training) നൽകി പുതിയ കാലഘട്ടത്തിൽ യുവാക്കളെ സജ്ജരാക്കാൻ ടിബിഐ പ്രഥമ പരിഗണന നൽകും.

വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും പ്രയോജനം ലഭിക്കും വിധം ടിബിഐ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കെഎംഇഎ മാനേജ്‌മെൻറ് പ്രതിജ്ഞാ ബദ്ധമാണെന്ന് ജനറൽ സെക്രട്ടറിയും അബാദ് ഗ്രൂപ്പ് സിഎംഡിയുമായ റിയാസ് അഹമ്മദ് സേഠ്‌ അറിയിച്ചു.

ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണവും കോവിഡ് യാത്രാ നിയന്ത്രണങ്ങളും സംജാതമാക്കിയ സാഹചര്യങ്ങൾ മറികടക്കാൻ നോളജ് ബേയ്സ്ഡ് സേവനങ്ങളും മറ്റും വർക്ക് നിയർ ഹോം മാതൃകയിലേക്ക് മാറുന്ന തൊഴിൽ സംസ്ക്കാരം ഏറെ അകലെയല്ല എന്ന് റിജൻസി ഗ്രൂപ്പ് എംഡിയും പോളിടെക്നിക്ക് ഗവർണിംഗ് ബോഡി അംഗവുമായ ഡോ. അൻവർ അമീൻ ചേലാട്ട് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് കെ-ഡിസ്ക് നടപ്പാക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (K-DISC YIP) വൺ ഡിസ്ടിക്ട് വൺ ഐഡിയ (ODOI) കേരള നോളജ് എക്കോണമി മിഷൻ (KKEM) കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) എന്നിവയുടെ നോഡൽ സെൻ്റർ എന്ന നിലയിൽ സംസ്ഥാനത്തെ പോളിടെനിക്കുകളിൽ എസ്എസ്എം ഒരു മികവിൻ്റെ കേന്ദ്രമായി മാറുമെന്ന് ടിബിഐ സോഫ്റ്റ് ലോഞ്ച് വേളയിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി അറിയിച്ചു.

ചടങ്ങിൽ ഐഇഡിസി നോഡൽ ഓഫീസർ ഹാഷിം എഎസ് നന്ദി പ്രകാശിപ്പിച്ചു.