Connect with us

News

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021: മലപ്പുറം ജില്ലാ തല ആശയ രൂപീകരണ സെമിനാർ 2021 ഡിസംബർ 2 ന് ഉച്ചക്ക് 2.30 മണിക്ക്.

Published

on

“സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികളുടെ 30000 ആശയങ്ങൾ” എന്ന ലക്‌ഷ്യം മുൻ നിർത്തി നടപ്പാക്കുന്ന YIP 2021 ന്റെ സംസ്ഥാനതല ഉത്‌ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഡിസംബർ 02, 2021 വൈകുന്നേരം 03:30 നു നിർവഹിക്കുന്നതാണ്.

പ്രസ്തുത ചടങ്ങിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസഗവേഷണ സഥാപന മേധാവികൾ, YIP പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫെസിലിറ്റേറ്റർമാർ, സ്റ്റുഡൻസ് അംബാസിഡർമാർ കൂടാതെ വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കേണ്ടതാണ്.

സംസ്ഥാന തല ഉൽഘാടനത്തിൻ്റെ വീഡിയോ കോൺഫെറൻസ് ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.

https://bit.ly/yip-inauguration

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021 ഉത്ഘാടനത്തിന് മുന്നോടിയായി മലപ്പുറം ജില്ലാ തല ആശയ രൂപീകരണ സെമിനാർ നടക്കുന്നു.

2021 ഡിസംബർ 2 ന് ഉച്ചക്ക് 2.30 മണിക്ക്

വേദി: എസ് എസ് എം പോളിടെക്നിക്ക് തിരൂർ

വിഷയം: എംഎസ്എംഇ – പാരമ്പര്യ വ്യവസായങ്ങൾ

അവതരണം:

അജിത്ത് മത്തായി (Founding Partner) mByom Consulting & Management Services, Chennai

ജി. എസ്. പ്രകാശ് (IEDS Joint Director & HOO MSME-Dl Thrissur) Ministry of MSME Govt of India

Zoom Meeting Link: https://bit.ly/yip-2021-malappuram

Continue Reading
Click to comment

Leave a Reply

Your email address will not be published.

News

മലപ്പുറം ജില്ലാ ട്രോമാകെയർ തവനൂർ പ്രതീക്ഷാ ഭവനിൽ റോഡ് സുരക്ഷ ബോധവൽകരണ പരിശീലനം നടത്തി

Published

on

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കു വേണ്ടി സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക്ക് നാഷണൽ സർവീസ് സ്കീം, സ്നേഹതീരം വളണ്ടിയർ വിംഗ്, ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ്, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവൽകരണ പരിശീലനം നൽകി.

പരിപാടിക്ക് എസ് എസ് എം പോളിടെക്നിക്ക് കോളേജ് ഇഎംസി കോഡിനേറ്റർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു.

തവനൂർ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലാ എൻഎസ്എസ് കോഡിനേറ്റർ കെ എ കാദർ പരിപാടി ഉദ്ഘാടനം ചെയ്തു.

ബോധവൽക്കരണ പരിശീലന പരിപാടിക്ക് തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ നേതൃത്വം നൽകി.

മലപ്പുറം ജില്ലാ ട്രോമാകെയർ ഭാരവാഹികളായ മുജീബ് തൃത്താല, അബ്ബാസ് താനൂർ, അബ്ദുല്ല വികെ, റസാക്ക്, വാമനൻ, എന്നിവർ പങ്കെടുത്തു.

പ്രതീക്ഷ ഭവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ്‌ അജ്മൽ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

പ്രതീക്ഷാ ഭവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ് അജ്വദ് പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

Kerala

മലപ്പുറം ജില്ലാ ട്രോമാകെയർ തവനൂർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി

Published

on

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കും തവനൂർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കും വേണ്ടി സീതി സാഹിബ് മെമ്മോറിയൽ ടെക്നിക്ക് നാഷണൽ സർവീസ് സ്കീം, സ്നേഹതീരം വളണ്ടിയർ വിംഗ്, ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ്, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി.

പരിപാടിക്ക് എസ് എസ് എം പോളിടെക്നിക്ക് കോളേജ് ഇഎംസി കോഡിനേറ്റർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു.

തവനൂർ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.

കേളപ്പജി കാർഷിക കോളേജ് സൈന്റിസ്റ്റ് ഡോക്ടർ പ്രശാന്ത് കെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടിക്ക് ഡോക്ടർ ഹബീബുള്ള എം ടി നേതൃത്വം നൽകി.

മലപ്പുറം ജില്ലാ ട്രോമാകെയർ ഭാരവാഹികളായ മുജീബ് തൃത്താല, ഷമീർ അലി പി, അബ്ദുള്ള പികെ, പി വാമനൻ, മുജീബ് റഹ്മാൻ കെ, എന്നിവർ ഡെമോൺസ്ട്രേഷൻ നടത്തി.

എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെ എ കാദർ, ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ജേതാവ് അബ്ദുൾ നാസർ കൊക്കോടി, എ പി സൈതലവി, ലീഡ്സ് കോഡിനേറ്റർ മുഹമ്മദ് സിയാദ് ടിഎ, എന്നിവർ പങ്കെടുത്തു.

പ്രതീക്ഷ ഭവൻ മെയിൽ അറ്റൻ്റൻ്റ് പ്രദീപ് കെയോൺ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

പ്രതീക്ഷാ ഭവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ് അജ്‌വദ് പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

News

നൂറ് പേർക്ക് ട്രോമാ കെയർ പരിശീലനം നടന്നു; ലക്‌ഷ്യം സമ്പൂർണ്ണ ട്രോമാ കെയർ സാക്ഷരത; തിരൂർ പോളിടെക്‌നിക്കിൽ രണ്ടാം ഘട്ട പരിശീലനം ഉടൻ

Published

on

മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമ കെയർ നേതൃത്വത്തിൽ തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക്ക് ലീഡ്സ് സെൻറർ, എൻ എസ് എസ്, എൻ സി സി, സ്നേഹതീരം വളണ്ടിയർ വിംഗ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ റോഡ് സേഫ്റ്റി, ഫസ്റ്റ് എയിഡ്, എന്നിവയിൽ ഒന്നാം ഘട്ട പരിശീലനം തിരൂർ എസ്. എസ്. എം പോളിടെക്നിക്കിൽ ആഗസ്റ്റ് 7ന് നടന്നു.

എൻ.എസ്.എസ്. കേരള സ്റ്റേറ്റ് ഓഫീസർ ഡോ. ആർ. എൻ. അൻസർ ഓൺലൈനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തിരൂർ താലൂക്കിലെ പൊതു ജനങ്ങൾക്കായാണ് പരിശീലന പരിശീലന പരിപാടി നടത്തിയത്.

പോളിടെക്‌നിക്ക് എനർജി മാനേജ്‌മെൻറ് സെൻറർ നോഡൽ ഓഫീസർ അൻവർ സുലൈമാൻ അദ്ധ്യക്ഷത വഹിച്ച പരിപാടി, ടി. എ. മുഹമ്മദ്‌ സിയാദ് (തുടർ വിദ്യാഭാസ കേന്ദ്രം മാനേജർ) സ്വാഗതവും അഫ്രീദ്. എ.കെ. (സ്‌നേഹതീരം എക്സിക്യൂട്ടീവ് മെമ്പർ) നന്ദിയും പറഞ്ഞു.

മലപ്പുറം ഡിസ്ട്രിക്ട് ട്രോമകെയർ ജനറൽ സെക്രട്ടറി പ്രദീഷ് കെ പി ട്രോമ കെയർ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും വിശദീകരിച്ചു.

മലപ്പുറം ഡിസ്ട്രിക്ട് ട്രോമകെയർ പ്രസിഡണ്ട്, മുൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഡോ. പി. എം മുഹമ്മദ്‌ നജീബ് (വേർഡ് ബാങ്ക് റോഡ് സേഫ്റ്റി കൺസൾട്ടൻറ്) മുഖ്യാതിഥി ആയിരുന്നു.

പൊതുജനങ്ങൾ കൂടാതെ, വിവിധ പോളിടെക്നിക്കുകളിലെ എൻഎസ്എസ് അംഗങ്ങൾ, സ്നേഹതീരം വളണ്ടിയർമാർ, തുടങ്ങി നൂറ് പേർ പരിശീലനത്തിൽ പങ്കെടുത്തു.

എം.പി. ഹാരിസ് (സ്റ്റാഫ് കോഓർഡിനേറ്റർ, പോളിടെക്‌നിക്‌ ട്രോമാ കെയർ യൂണിറ്റ്), എൻഎസ്എസ് ടെക് സെൽ മലപ്പുറം ജില്ലാ കോഓർഡിനേറ്റർ കെ.എ.കാദർ, ഇ. നൂറു മുഹമ്മദ് (ഡിഎംഒ ഓഫീസ് മലപ്പുറം), തുടങ്ങിയവർ ആശംസകൾ നേർന്ന് പ്രഭാഷണം നടത്തി.

ഒന്നാം ഘട്ട പരിശീലനത്തിൻറെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. നാസർ അഹമ്മദ് വാഴക്കാട് (വിഷയം: പ്രഥമ ശുശ്രൂഷ), മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്ടർ അബ്ദുൽ കരീം ചാലിൽ (വിഷയം: റോഡ് സുരക്ഷ), എന്നിവർ പരിശീലനം നൽകി.

ട്രോമ കെയർ തിരൂർ, വൈലത്തൂർ, കൽപകഞ്ചേരി യൂണിറ്റ് ഭാരവാഹികളായ മുജീബ് റഹ്മാൻ. കെ, ഷിഹാബ് ടിടി., മുഹമ്മദ്‌ യുസഫ് സിഎച്, പ്രഭാകരൻ കെ, ഷമീം പികെ, സുബൈർ എ, അബ്ദുറഹിമാൻ വിടി, ശറഫുദ്ധീൻ സി, മുജീബ് റഹ്‌മാൻ കെ, എൻഎസ്എസ് ഡിസ്ട്രിക്ട് വളണ്ടിയർ സെക്രട്ടറിമാരായ അംന നസ്രിൻ സി, ഫെമിന പി, എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഷമീർ അലി പി, നാസർ പുല്ലാട്ട്, ഇസ്മായിൽ പറവന്നൂർ, കെഎം അർഷൽ, ഉബൈദ് സ്നേഹതീരം, എ.പി. മുഹമ്മദ് സുഹൈൽ, പത്മനാഭൻ പള്ളിയേരി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒന്നാം ഘട്ടം പരിശീലനം പൂർത്തിയാക്കിയവർക്കായി രണ്ടാം ഘട്ടം പരിശീലനം ഉടൻ ആവിഷ്ക്കരിക്കുന്നതായി പോളിടെക്‌നിക്‌ ചെയർമാൻ കെ കുട്ടി അഹമ്മദ് കുട്ടി, പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എന്നിവർ അറിയിച്ചു.

Continue Reading

Trending

Copyright © 2021 Public Diary