ലീഡ്സ് സൈക്ലിംഗ് ക്ലബ്ബ് ഉൽഘാടനം – “ആരോഗ്യമുള്ള യുവത്വം ആരോഗ്യമുള്ള സമൂഹം” : റിപ്പബ്ലിക്ക് ദിന റാലി തിരൂർ ഡിവൈഎസ്പി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റസ്പോൺസിബിലിറ്റി സംരംഭമായ ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റിന് കീഴിൽ സൈക്ലിംഗ് ക്ലബ്ബ് റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി ഉൽഘാടനം ചെയ്തു.

സൈക്കിൾ റൈഡിംഗ് ജീവിത ശൈലിയാക്കി ആരോഗ്യ ശാക്തീകരണത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക, സമൂഹത്തിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുക, സൈക്ലിംഗിൻ്റെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുക, എന്നിവയാണ് മുഖ്യ ലക്ഷ്യം.

1995 ബാച്ച് സിവിൽ അലുംനി സ്റ്റാർട്ടപ്പ് കമ്പനിയായ G54 ENGINEERS ആണ് വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സൈക്കിളുകളും അനുബന്ധ റൈഡിംഗ് സാമഗ്രികളും ഒരുക്കുന്നത്.

റിപ്പബ്ലിക്ക് ദിനത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ നാദിയ എംകെ, റൈഹാനത്ത് നൂർജഹാൻ, മനോജ് അമ്പാടി, എന്നിവരിൽ നിന്ന് സൈക്കിളുകളും അനുബന്ധ റൈഡിംഗ് സാമഗ്രികളും ഏറ്റുവാങ്ങി.

30 ൽ പരം വർഷങ്ങളായി പോളിടെക്നിക്കിൽ സേവനമനുഷ്ഠിക്കുന്ന ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സാദിക്ക് തങ്ങളോടുള്ള ആദര സൂചകമായി ഈ പദ്ധതി സമർപ്പിക്കുന്നതായി അലുംനി കമ്പനി സിഇഒ റഷീദ് അബ്ദുള്ള അറിയിച്ചു.

റിപ്പബ്ലിക് ദിന പരിപാടികളെ തുടർന്ന് പോളിടെക്നിക്ക് എൻസിസി കേഡറ്റുകൾ ബഹുമാനപ്പെട്ട തിരൂർ ഡിവൈഎസ്പി ബെന്നി. വി.വി. യെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

എൻഎസ്എസ് സ്റ്റാഫ് കോ ഓർഡിനേറ്റർമാർ മുംതാസ് എം, സൈഫുന്നിസ എൻ, വിമൻ ഇനിഷ്യേറ്റീവ് ഫോർ സെൽഫ് എംപവർമെൻറ് (വൈസ്) കോഓർഡിനേറ്റർ രേഷ്മ സിഎ, എന്നിവർ റിപ്പബ്ലിക്ക് ദിന പരിപാടികൾ ഏകോപിപ്പിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 2022 ജനുവരി 26 ന് 9 മണിക്ക്

“‘ആരോഗ്യമുള്ള യുവത്വം.. ആരോഗ്യമുള്ള സമൂഹം..” (Healthy Youth.. Healthy Society..) എന്ന സന്ദേശ പ്രചരണാർത്ഥം നടത്തിയ സൈക്കിൾ റാലി

ബഹുമാനപ്പെട്ട തിരൂർ ഡിവൈഎസ്പി ബൈന്നി വിവി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

ലൈഫ് സ്റ്റൈൽ സൈക്ലിസ്റ്റ് പ്രദീപ് കുമാർ ടിപി, ആരിഫ് ഐറിസ്, സിയാദ് വെൽക്കം (സൈക്ലിംഗ് ക്ലബ് തിരൂർ), എംഎ റഹ്മാൻ (നൈറ്റ് റൈഡേഴ്സ് തിരൂർ), മുഹമ്മദ് സിനാൻ വിപി, മുഹമ്മദ് റിൻഷാദ് സിപി, മുഹമ്മദ് സുഹൈൽ കെ (ആലത്തിയൂർ പെഡലേഴ്സ്), തുടങ്ങിയ തിരൂരിലെ പ്രമുഖ റൈഡർമാരും, സൈക്ലിംഗ് ക്ലബുകളും റാലിയിൽ അണിനിരന്നു.

പോളിടെക്നിക്ക് വിദ്യാർത്ഥികൾ, എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി കേഡറ്റ്സ്, അധ്യാപകർ, മറ്റ് ജീവനക്കാർ, തുടങ്ങിയവർ സൈക്ലിംഗ് ക്ലബ് ഉൽഘാടന ചടങ്ങിലും റാലിയിലും പങ്കെടുത്തു.

ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകൻ സാദിക്ക് തങ്ങൾ, അൻവർ എസ്, ഹാരിസ് ബിൻ ജമാൽ, ഷറഫുദ്ധീൻ സിപി, അബ്ദുൽ നാസർ കൊക്കോടി, ഹാഷിം എഎസ്, അബ്ദന്നാസിർ എം, അബ്ബാസ് കുന്നത്ത്, ജാസിർ ടിപി, മുഹമ്മദ് നൗഷാദ് കെ, ഹാഷിം എൻഎച്ച്, മനാഫ് പൂന്തല, മിസ്ഹബ് ടിപി, സഹദ് സിപി, മുസ്തഫ വിപി, മുഹമ്മദ് അമിത്ത്‌, പത്മനാഭൻ പള്ളിയേരി, വിദ്യാർത്ഥികളായ അവാദ് അസീസ്, ഹബീബ് റഹ്മാൻ പി, അനസുദ്ദീൻ പിപി, രിസ്വാൻ, റയ്യാൻ ജാസിം, എന്നിവർ റാലിക്ക് നേതൃത്വം നൽകി.

തിരൂർ പോളിടെക്നിക്ക് ഡയമണ്ട് ജൂബിലി വർഷമായ ഈ വേളയിൽ പ്രദേശിക സമൂഹത്തിന് ഉപകാരപ്പെടും വിധം വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ലീഡ്സ് മുഖ്യ രക്ഷാധികാരി കെ കുട്ടി അഹമ്മദ് കുട്ടി (ഗവർണിംഗ് ബോഡി ചെയർമാൻ) സന്ദേശത്തിൽ അറിയിച്ചു.

സമീപ പ്രദേശത്തെ സ്ക്കൂൾ വിദ്യാർത്ഥികളിലേക്കും യുവാക്കളിലേക്കും പദ്ധതിയുടെ പ്രയോജനം എത്തിക്കുവാൻ ആലോചിക്കുന്നതായി ലീഡ്സ് സൈക്ലിംഗ് ക്ലബ് സ്റ്റാഫ് സെക്രട്ടറി എംപി ഹാരിസ്, സ്റ്റുഡൻ്റ് സെക്രട്ടറി ഹബീബ് റഹ്മാൻ പി എന്നിവർ അറിയിച്ചു.

ലീഡ്സ് കോഓർഡിനേറ്റർ മുഹമ്മദ് സിയാദ് ടിഎ നന്ദി പ്രകാശിപ്പിച്ചു.