Connect with us

Health

12-14 പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ: കേന്ദ്ര ആരോഗ്യമന്ത്രി

Published

on

കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാ‍ർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങൾക്കുള്ള മുതി‍ർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി. 

രാജ്യത്തെ വിവിധ ആരോ​ഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ച‍ർച്ചകൾക്ക് ശേഷം. 12-14 പ്രായവിഭാ​ഗത്തിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) COVID19 വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂ‍ർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം – ആരോ​ഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു. 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

ആറിനും 12നും ഇടയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

Published

on

ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്.

കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.

ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തെയും കൃത്യമായ വിശകലനത്തോടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെ സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.

5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബൈവാക്സ് നൽകാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ 12 മുതൽ 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിനാണ് നൽകിവരുന്നത്. കൂടാതെ 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ നൽകാനും അനുമതിയുണ്ട്.

Continue Reading

Health

വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

on

ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2- 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്.

മോര് വെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്‌സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക.

തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ തുടങ്ങിയ പഴങ്ങള്‍, കൂടുതല്‍ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക, ബെറീസ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തുക.

മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്,മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേള്‍ക്കുന്ന സാഹച്യര്യം ഒഴിവാക്കുക.

സൂര്യ പ്രകാശം തട്ടാതിരിക്കാന്‍ പരുത്തിയുടെ ഇളം നിറത്തിലുള്ള അയഞ്ഞ മുഴു വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക.

ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ മാറ്റുക.രണ്ട് നേരവും കുളിക്കുക

ഫാന്‍, കൂളര്‍, എന്നിവ പൊടി തട്ടിയും എയര്‍ കണ്ടീഷനര്‍ ഫില്‍റ്റര്‍ വൃത്തിയാക്കിയും ഉപയോഗിക്കുക.

കുട്ടികള്‍ കളിക്കുമ്പോള്‍ വെയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ തൊട്ടി, ഊഞ്ഞാല്‍, കളിക്കുന്ന ഉപകരണങ്ങള്‍ എല്ലാം വെയില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വെക്കുകയും ചെയ്യുക.

Continue Reading

Health

ആര്‍ത്തവം നീട്ടാന്‍ മരുന്നു കഴിയ്ക്കുന്നവര്‍ അറിയാന്‍

Published

on

ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്നതിന്റെ ആദ്യ സൂചന. പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദന അവയവങ്ങള്‍ വളര്‍ച്ചയെത്തി എന്നതിന്റെ സൂചന. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ അടയാളം കൂടിയാണ് ഇത്. ആര്‍ത്തവത്തില്‍ വരുന്ന ചില ക്രമക്കേടുകള്‍ പല തരം ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണ്. എന്നാല്‍ ഇപ്പോഴും പല ചടങ്ങുകള്‍ക്കും മറ്റുമായി ആര്‍ത്തവം നീട്ടി വയ്ക്കുന്ന ചിലരുണ്ട്. ഇതിനായി പ്രത്യേക തരം ഗുളികകള്‍ കഴിച്ചാണ് ഇതു ചെയ്യുന്നത്.

ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ ആണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ചിലര്‍ ഡോക്ടറുടെ നിര്‍ദേശം പോലുമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി ഉപയോഗിയ്ക്കാറുണ്ട്. ചിലരാകട്ടെ, ഇത് അടിക്കടി സൗകര്യത്തിന് വേണ്ടി ഇത്തരം വഴികള്‍ തേടാറുണ്ട്. എന്നാല്‍ ഇത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

സാധാരണ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഉപയോഗിച്ചാണ് ആര്‍ത്തവം നീട്ടി വയ്ക്കുന്നത്. ഇതാണ് പൊതുവേ ആരോഗ്യകരവും. ഹോര്‍മോണുകള്‍ യൂട്രസിന്റെ ഉള്‍ഭിത്തി കനം കുറച്ചു നിര്‍ത്തിയാണ് ആര്‍ത്തവം വരാതെ കാക്കുന്നത്. ഉള്‍ഭിത്തി കനം വയ്ക്കുമ്പോളാണ് ഇത് പാളികളായി പൊഴിഞ്ഞു വീണ് ബ്ലീഡിംഗ് ആരംഭിയ്ക്കുന്നത്. ഈ പ്രക്രിയ തടഞ്ഞു നിര്‍ത്തിയാണ് ഹോര്‍മോണ്‍ ഗുളികകള്‍ ആര്‍ത്തവം വൈകിപ്പിയ്ക്കുന്നതും.

ആര്‍ത്തവം വൈകിപ്പിയ്ക്കാന്‍ പൊതുവേ നാലു തരം ഗുളികകള്‍ ആണ് ഉപയോഗിയ്ക്കാറ്. പ്രൊജസ്‌ട്രോണ്‍ മാത്രം ഉള്ളത്, ഡെയ്‌ലി പില്‍സ്, മോണോഫേസിക് പില്‍സ്, ഫേസിക് പില്‍സ് എന്നിവയാണ് ഇവ. ആദ്യത്തേത് ആര്‍ത്തവ സാധ്യതയുള്ള ദിവസത്തിന് മുന്‍പ് നിശ്ചിത ദിവസം തുടങ്ങി മുടങ്ങാതെ കഴിയ്‌ക്കേണ്ടതാണ്. ഒരേ സമയത്ത് തന്നെ കഴിയ്ക്കണം.

ദിവസവും കഴിയ്‌ക്കേണ്ടത് 21 ദിവസം ഹോര്‍മോണുള്ളതുംപിന്നീടുള്ള 7 ദിവസവും ഹോര്‍മോണ്‍ ഇല്ലാത്തതുമായവ ആണ്. മോണോഫേസിക് പില്‍സ് 21 എണ്ണം കഴിച്ച ശേഷം 7 എണ്ണം ഒഴിവാക്കി ബാക്കി വരുന്ന ഒരെണ്ണം കഴിയ്‌ക്കേണ്ട തരമാണ്. ഫേസിക് പില്‍സ് ആര്‍ത്തവ ചക്രം അനുസരിച്ച് വ്യത്യാസപ്പെടും.

ആര്‍ത്തവം കൃത്യമായവര്‍ പോലും ഇത്തരത്തിലെ വഴികള്‍ ഉപയോഗിയ്ക്കുമ്പോള്‍, പ്രത്യേകിച്ചും ഇടയ്ക്കിടെ ഉപയോഗിയ്ക്കുമ്പോള്‍ ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ആര്‍ത്തവം കൃത്യമായവര്‍ക്ക് പോലും ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കുന്നത് ആര്‍ത്തവത്തില്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കാന്‍ വഴിയൊരുക്കും. ആര്‍ത്തവം നമ്മുടെ സൗകര്യത്തിനാക്കുമ്പോള്‍ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകുന്നു. ഇവ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിയ്ക്കുക, പ്രത്യേകിച്ചും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം.

Continue Reading

Trending

Copyright © 2021 Public Diary