Connect with us

National

‘ആരാണയാള്‍?’; ജിഗ്നേഷ് മേവാനിയെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി

Published

on

ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യപ്പെട്ട ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അസം മുഖ്യമന്ത്രി. അരാണയാള്‍, എനിക്ക് അറിയില്ല എന്നായിരുന്നു ഹിമന്തയുടെ മറുപടി. ജിഗ്നേഷിനെ അറസ്റ്റ് ചെയ്ത വിവരം താന്‍ അറിഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അസമിലെ കൊക്രജാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മേവാനിയുടെ അറസ്റ്റ്. ബുധനാഴ്ച രാത്രി ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മേവാനിയെ ഗുവാഹത്തിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊക്രജാറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്ത മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച മേവാനി ഗുവാഹത്തി കോടതയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.

Latest News

പുൽവാമയിൽ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ചു കൊന്ന് ഭീകരർ

Published

on

ശ്രീനഗർ: പുൽവാമയിൽ ഭീകരർ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് സമ്പൂറയിലെ പാംപോറ പ്രദേശത്താണ്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. എസ്ഐയെ ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്. 

Continue Reading

Latest News

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ

Published

on

ന്യൂ ഡൽഹികോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില വീണ്ടും മോശമായി. കോവിഡ് ബാധിതയായി അശുപത്രിയിൽ തുടരുന്ന സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതായി കോൺഗ്രസിന്റെ ഐസി കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

കോവിഡിനെ തുടർന്ന് ജൂൺ 12നായിരുന്നു കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് സോണിയയ്ക്ക് മൂക്കിൽ കൂടി രക്തസ്രാവം അനുഭവപ്പെടുകയും കോൺഗ്രസ് അധ്യക്ഷയെ അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു. 

Continue Reading

Health

ആറിനും 12നും ഇടയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

Published

on

ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്.

കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.

ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തെയും കൃത്യമായ വിശകലനത്തോടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെ സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.

5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബൈവാക്സ് നൽകാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ 12 മുതൽ 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിനാണ് നൽകിവരുന്നത്. കൂടാതെ 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ നൽകാനും അനുമതിയുണ്ട്.

Continue Reading

Trending

Copyright © 2021 Public Diary