“ആരോഗ്യമുള്ള യുവത്വം ആരോഗ്യമുള്ള സമൂഹം” : സന്ദേശ പ്രചരണ സൈക്കിൾ റാലി തിരൂരിൽ

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക്, നാഷ്ണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ, എൻസിസി, ലീഡ്സ്, സൈക്ലിംഗ് ക്ലബ് തിരൂർ, എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.

എൻഎസ്എസ് വളണ്ടിയർമാർ,
എൻ.സി.സി കേഡറ്റുകൾ, സിസിടി സൈക്ലിസ്റ്റുകൾ, ഓയിസ്ക്ക അംഗങ്ങൾ, മോണിംഗ് സ്റ്റാർ ഇൻ്റർനാഷണൽ, എസ്.എസ്.എം പോളിടെക്നിക് കോളേജിലെ ലീഡ്സ് സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

തിരൂർ പൗരാവലി അംഗങ്ങൾ, കെ കെ അബ്ദുൽ റസാക്ക്, ആരിഫ് ഐറിസ്, റയിൻബോ ലത്തീഫ്, ജിഷാദ് ബാബു, ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര, റഷീദ് ചക്കുങ്ങൽ, അസീസ് വെളളത്തൂർ, നൗഫൽ മണി, ആസാദ് കെപി, തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ സംഘടനകൾ സംയുക്തമായി നടത്തിയ സൈക്കിൾ റാലി റിട്ടേർഡ് ഇന്ത്യൻ എയർഫോഴ്സ് കമാൻഡർ കളത്തിങ്ങൽ അബ്ദുൽ റഹിമാൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

തിരൂരിലെ സൈക്കിൾ സവാരി വർഷങ്ങളായി ജീവിത ശൈലി ആക്കി മാറ്റിയ വിപി ഗോപാലനെ ആർ പി എഫ് എസ് ഐ സുനിൽ കെ എം പൊന്നാടയണിയിച്ച് ആദരിച്ചു.

തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽസ്റ്റേഡിയത്തിൽപരിസരത്തുനിന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച റാലി സിറ്റി ജംഗ്ഷൻ, ബസ് സ്റ്റാൻ്റ്, പൂങ്ങോട്ടുകുളം, ചുറ്റി തിരൂർ തുഞ്ചൻപറമ്പിൽ സമാപിച്ചു.

സൈക്ലിംഗ് ദിനാചരണത്തിൻ്റെ ഭാഗമായി വൈകീട്ട് തിരൂർ പോളിടെക്നിക്ക് കാമ്പസിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സൈക്കിൾ റൈഡിംഗ് ഡെമോൺസ്ട്രേഷൻ നടത്തി.

തുടർന്ന് മാങ്ങാട്ടിരി, കൂട്ടായി, തിരുന്നാവായ, കുറ്റിപ്പുറം, റൂട്ടുകളിൽ “ഹെൽത്തി യൂത്ത് ഹെൽത്തി സൊസൈറ്റി” എന്ന സന്ദേശ പ്രചരണാർത്ഥം വിദ്യാർത്ഥി സംഘം സൈക്കിളിൽ പര്യടനം നടത്തി.

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ ഇരുപതോളം എൻ.എസ്.എസ്. എൻ.സി.സി, ലീഡ്സ് അംഗങ്ങൾ സൈക്കിൾ റാലിയിൽ പങ്കെടുത്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ കെ എ കാദർ, എം. മുംതാസ്, ലീഡ്സ് സൈക്ലിംഗ് ക്ലബ് കോ ഓർഡിനേറ്റർ എം പി ഹാരിസ്, എസ് അൻവർ, മുഹമ്മദ് സിയാദ് ടി എ, വിദ്യാർത്ഥികളായ ശ്രീജിൻ, അരുൺ കൃഷ്ണ, എന്നിവർ നേതൃത്വം നൽകി.

One thought on ““ആരോഗ്യമുള്ള യുവത്വം ആരോഗ്യമുള്ള സമൂഹം” : സന്ദേശ പ്രചരണ സൈക്കിൾ റാലി തിരൂരിൽ

Comments are closed.