ലക്ഷ്യം സമ്പൂർണ്ണ ട്രോമ കെയർ സാക്ഷരത : മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയർ പരിശീലനം തിരൂർ പോളിയിൽ

അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളുടെ ദൗർലഭ്യം, അവയുടെ ഉയർന്ന വില, സന്നദ്ധ സംഘടനകൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ സർക്കാർ സംവിധാനം വഴി സൗജന്യമായി ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകത, ആംബുലൻസ് വാനുകളിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ കാലാനുസൃതമായുള്ള പരിഷ്ക്കരണം, എന്നീ വിഷയങ്ങൾ ഉൽഘാടന സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു.

ഒരു വീട്ടിൽ ഒരു ട്രോമകെയർ പരിശീലകനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ച മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു.

മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമ കെയർ നേതൃത്വത്തിൽ തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക്ക് ലീഡ്സ് സെൻ്റർ, എൻ എസ് എസ്, എൻ സി സി, സ്നേഹതീരം വളണ്ടിയർ വിംഗ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ അപകട ദുരന്ത മേഖലയിൽ സന്നദ്ധ സേവന പരിശീലനം തിരൂർ താലൂക്കിലെ പൊതു ജനങ്ങൾക്കായി ഒന്നാം ഘട്ട പരിശീലന പരിപാടി എസ്. എസ്. എം പോളിടെക്നിക്കിൽ നടന്നു.

പോളിടെക്നിക്ക് വൈസ് പ്രിൻസിപ്പൽ ടി. കെ. ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ടി. എ. മുഹമ്മദ്‌ സിയാദ് (ലീഡ്സ് കോർഡിനേറ്റർ ) സ്വാഗതവും അൻവർ സുലൈമാൻ (സിടിഒ, ലീഡ്‌സ്) നന്ദിയും പറഞ്ഞു.

മലപ്പുറം ഡിസ്ട്രിക്ട് ട്രോമകെയർ ജനറൽ സെക്രട്ടറി പ്രദീഷ് കെ പി ട്രോമ കെയർ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും വിശദീകരിച്ചു.

തിരൂർ എം. എൽ. എ. കുറുക്കോളി മൊയ്‌തീൻ മുഖ്യാതിഥി ആയിരുന്നു. തിരൂർ ഡി. വൈ. എസ്. പി ബെന്നി. വി. വി. മുഖ്യ പ്രഭാഷണം നടത്തി.

ആശംസകൾ അർപ്പിച്ചുകൊണ്ട് തിരൂർ മുനിസിപ്പൽ കൗൺസിലർമാരായ ഷാനവാസ്‌ പി, വി നന്ദൻ മാസ്റ്റർ, സരോജ ദേവി, എന്നിവരും, ഡോ. അബ്ദുൽ ജബ്ബാ അഹമ്മദ്‌ (സാഗി സ്റ്റേറ്റ് നോഡൽ ഓഫീസർ) കെ. എ കാദർ (എൻ. എസ്. എസ്. ജില്ലാ കോർഡിനേറ്റർ), എ. വി ഷംസുദ്ധീൻ (സെക്രട്ടറി റോഡ് സേഫ്റ്റി ക്ലബ്ബ്), കെ. അബ്ബാസ്, അനസ് ഉളിയത്ത് (സ്നേഹതീരം), എന്നിവർ സംസാരിച്ചു.

ഒന്നാം ഘട്ട പരിശീലനത്തിൻ്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ. കെ (വിഷയം: റോഡ് സുരക്ഷ), ഡോക്ടർ മുഹമ്മദ്‌ കുട്ടി കണ്ണിയൻ (വിഷയം: പ്രഥമ ശുശ്രൂഷ ) എന്നിവർ പരിശീലനം നൽകി.

ട്രോമ കെയർ തിരൂർ താനൂർ, കൂട്ടായി, കൽപകഞ്ചേരി യൂണിറ്റ് ഭാരവാഹികളായ അബ്ബാസ് യു പി, നിസാർ അലി, അബ്ദുൽ ഖാദർ, റാബിയ, സാബിത്ത്, വിവിധ പോളിടെക്നിക്കിലെ എൻ എസ് എസ് അംഗങ്ങൾ, എൻ സി സി കേഡറ്റ്സ്, സ്നേഹതീരം വളണ്ടിയർ വിംഗ്, പൊതുജനങ്ങൾ, അധ്യാപകർ, എന്നിങ്ങനെ നൂറ്റി അൻപതിൽ പരം അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.

പോളിടെക്നിക്ക് അധ്യാപകരായ കെ എം അർഷൽ, സി പി ഷറഫുദ്ധീൻ, ശ്രീകാന്ത് വി, എൻ എസ് എസ് വളണ്ടിയർ സെക്രട്ടറിമാരായ അരുൺ കൃഷ്ണ, ഫിദ കെ, രശ്മി പി, റയ്യാൻ ജാസിം മുസ്തഫ, ജയസൂര്യ, എൻ സി സി സീനിയർ അണ്ടർ ഓഫീസർ മുഹമ്മദ് അമൽ മിർഷാദ്, സനത്ത് ചന്ദ്രൻ, നാസർ പുല്ലാട്ട്, ഇസ്മായിൽ പറവന്നൂർ, സി പി സഹദ്, പത്മനാഭൻ പള്ളിയേരി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.