ആറിനും 12നും ഇടയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്. ആദ്യ രണ്ട്…

Read More

12-14 പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ: കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാ‍ർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങൾക്കുള്ള മുതി‍ർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി.  രാജ്യത്തെ…

Read More

വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2- 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്. മോര് വെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്‌സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ…

Read More

ആര്‍ത്തവം നീട്ടാന്‍ മരുന്നു കഴിയ്ക്കുന്നവര്‍ അറിയാന്‍

ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്നതിന്റെ ആദ്യ സൂചന. പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദന അവയവങ്ങള്‍ വളര്‍ച്ചയെത്തി എന്നതിന്റെ സൂചന. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ അടയാളം കൂടിയാണ് ഇത്. ആര്‍ത്തവത്തില്‍ വരുന്ന ചില ക്രമക്കേടുകള്‍ പല തരം ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണ്. എന്നാല്‍ ഇപ്പോഴും പല ചടങ്ങുകള്‍ക്കും മറ്റുമായി ആര്‍ത്തവം നീട്ടി വയ്ക്കുന്ന ചിലരുണ്ട്. ഇതിനായി പ്രത്യേക തരം ഗുളികകള്‍ കഴിച്ചാണ് ഇതു ചെയ്യുന്നത്. ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ ആണ് ഇതിനായി ഉപയോഗിയ്ക്കുന്നത്….

Read More

തലവേദന കുറയ്ക്കാം, പാദങ്ങൾ മസ്സാജ് ചെയ്‌താൽ ഗുണങ്ങൾ നിരവധി

മിക്ക ദിവസങ്ങളിലും വൈകുന്നേരമാകുമ്പോഴേയ്ക്കും ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശരായിട്ടായിരിക്കും പലരേയും കാണാൻ സാധിക്കുക. ശാരീരിക സമ്മർദ്ദവും പേശീ വേദനയുമെല്ലാം തീർത്തും അസഹനീയമായി തോന്നും. ഈ സമയം ശരീരത്തിന് ഒരു മസ്സാജ് കിട്ടിയാൽ എങ്ങനെയുണ്ടാകും? ഇങ്ങനെ ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസ്സാജ് ചെയ്യുമ്പോൾ ആദ്യം ആരംഭിക്കേണ്ടത് പാദങ്ങളിൽ നിന്ന് തന്നെയാണ്. ഫൂട്ട് മസ്സാജിന് നിരവധി ഗുണങ്ങളുണ്ട്. കാല്പാദങ്ങളിലെ മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തികളിൽ ഒന്നാണ്  ഫൂട്ട് മസ്സാജ് ഇത് ശരീരത്തിലെ മുഴുവൻ പേശികളെയും അയവുള്ളതാക്കി മാറ്റിക്കൊണ്ട്…

Read More

ബിപി മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ അറിയേണ്ടത്

ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. സാധാരണ പ്രായമായവര്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പം പ്രായമുള്ളവര്‍ക്കും ഈ പ്രശ്‌നം ഉണ്ടാകുന്നത് സാധാരണയാണ്. കാരണം പലതാകാം. പാരമ്പര്യമായി ഉണ്ടെങ്കില്‍ ഇതുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതല്ലാതെ ജീവിത ശൈലികള്‍, സ്‌ട്രെസ് പോലുള്ളവയെല്ലാം തന്നെ ഇത്തരം അവസ്ഥയുണ്ടാക്കുന്നു. ഇതു പോലെ പ്രായമേറുമ്പോള്‍ ചിലപ്പോള്‍ മറ്റു കാരണങ്ങളില്ലെങ്കിലും ബിപി ഉയരാന്‍ സാധ്യതയേറെയാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അല്ലാത്ത പക്ഷം ഇത് സ്‌ട്രോക്ക്, ഹൃദയ പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍…

Read More

സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്സിനേഷൻ

സംസ്ഥാനത്ത് അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി വാക്സിനേഷന് മുഖ്യമന്ത്രി നിർദേശിച്ചത്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാന്നും അദ്ദേഹം ആരോഗ്യവകുപ്പിന് നിർദേശം നൽകി. അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട്…

Read More