ലീഡ്സ് സൈക്ലിംഗ് ക്ലബ്ബ് ഉൽഘാടനം – “ആരോഗ്യമുള്ള യുവത്വം ആരോഗ്യമുള്ള സമൂഹം” : റിപ്പബ്ലിക്ക് ദിന റാലി തിരൂർ ഡിവൈഎസ്പി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റസ്പോൺസിബിലിറ്റി സംരംഭമായ ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റിന് കീഴിൽ സൈക്ലിംഗ് ക്ലബ്ബ് റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി ഉൽഘാടനം ചെയ്തു. സൈക്കിൾ റൈഡിംഗ് ജീവിത ശൈലിയാക്കി ആരോഗ്യ ശാക്തീകരണത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക, സമൂഹത്തിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുക, സൈക്ലിംഗിൻ്റെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുക, എന്നിവയാണ് മുഖ്യ ലക്ഷ്യം. 1995 ബാച്ച് സിവിൽ അലുംനി സ്റ്റാർട്ടപ്പ് കമ്പനിയായ G54 ENGINEERS ആണ്…

Read More

“സഹായഉപകരണങ്ങളും സാങ്കേതികവിദ്യകളും ഭിന്നശേഷി സമൂഹത്തിന്”; സെമിനാർ.

എന്താണ് ചലനസഹായ ഉപകരണങ്ങൾ? സഹായ ഉപകരണങ്ങൾ കൊണ്ടുള്ള നേട്ടം എന്താണ്? ഈ ഉപകരണങ്ങളുടെ ഗുണമേന്മ എങ്ങനെ മനസ്സിലാക്കാം? സ്വയംപര്യാപ്തതയിലേക്കുള്ള ഭിന്നശേഷിയുള്ളവരുടെ പ്രയത്നങ്ങളെ ലഘൂകരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഏതെല്ലാമാണ്? ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കുവാനും മനസ്സിലാക്കാനും വരം കൂട്ടായ്മ അവസരമൊരുക്കുന്നു. ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും ഈ രംഗത്തെ പ്രൊഫഷണലുകൾക്കും ഏറെ പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്ന “സഹായഉപകരണങ്ങളും സാങ്കേതികവിദ്യകളും ഭിന്നശേഷി സമൂഹത്തിന്” എന്ന വിഷയം തൃശ്ശൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ സീനിയർ…

Read More

YIP 2021 സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിച്ചു : മലപ്പുറം ജില്ലാതല എംഎസ്എംഇ ആശയ രൂപീകരണ സമാരംഭം തിരൂർ പോളിയിൽ .

കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് (Department of Planning and Economic Affairs) കീഴിലെ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രാ യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രാവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP). സാങ്കേതിക വിദ്യയിൽ പുതിയ ദിശകൾ…

Read More

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021: മലപ്പുറം ജില്ലാ തല ആശയ രൂപീകരണ സെമിനാർ 2021 ഡിസംബർ 2 ന് ഉച്ചക്ക് 2.30 മണിക്ക്.

“സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികളുടെ 30000 ആശയങ്ങൾ” എന്ന ലക്‌ഷ്യം മുൻ നിർത്തി നടപ്പാക്കുന്ന YIP 2021 ന്റെ സംസ്ഥാനതല ഉത്‌ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഡിസംബർ 02, 2021 വൈകുന്നേരം 03:30 നു നിർവഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസഗവേഷണ സഥാപന മേധാവികൾ, YIP പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫെസിലിറ്റേറ്റർമാർ, സ്റ്റുഡൻസ് അംബാസിഡർമാർ കൂടാതെ വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾ എന്നിവർ…

Read More

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021 സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന്.

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021 സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന് . മലപ്പുറം ജില്ലാതല ആശയ രൂപീകരണം : തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക്-ടാങ്കും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്). കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ 2018 മാർച്ച് 24നു പ്രവർത്തനമാരംഭിച്ച കെ-ഡിസ്‌ക്, 2021 മെയ് 4നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയർമാനും ബഹുമാനപ്പെട്ട…

Read More

തിരൂർ പോളിയിൽ ടെക്നോളജി ബിസിനസ് വികസന കേന്ദ്രം

തിരൂർ സീതി സാഹിബ്മെമ്മോറിയൽ പോളിടെക്നിക്ക്കോളേജിൽ നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ യാഥാർഥ്യമായി. വിദ്യാർത്ഥികളിലെ നൂതന സംരംഭകത്വ ആശയങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷന് (KSUM) കീഴിൽ ഇന്നവേഷൻ & എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻറർ (IEDC) നവംബർ 2015 മുതൽ പോളിടെക്നിക്കിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുക, ടെക്നോളജി ബേയ്സ്ഡ് സംരംഭകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, എന്നിവ ലക്ഷ്യമിട്ടാണ് എൻറർപ്രണർ പാർക്ക്, കോ-വർക്കിങ്ങ് സ്പേയ്സ്, എന്നീ ആശയങ്ങൾ…

Read More

എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; കനത്ത സുരക്ഷ

ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. വ്യാഴാഴ്ച രാത്രി ഡൽഹി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചിരുന്നു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ഡൽഹി വിമാനത്താവളത്തിൽ ജാഗ്രാത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read More

നടന്‍ രമേശ് വലിയശാല അന്തരിച്ചു

സീരിയല്‍, സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.നാടകരംഗത്ത് നിന്നും കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം.കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

Read More

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ.  പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്. അടിയന്തര പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാരിൻ്റെ അഭ്യർത്ഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഈ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. 

Read More

താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം: ഹൈക്കോടതി

വാക്സിൻ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി.രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സിനെടുത്ത്…

Read More