Latest News

സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി തിരൂർ പോളി നാഷണൽ സർവ്വീസ് സ്കീം

ദേശീയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികോത്സവം കൊണ്ടാടുകയാണ് നാടിനൊപ്പം നമ്മുടെ കലാലയങ്ങളും. സ്വാതന്ത്ര്യ സമരചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് ‘ഫ്രീഡം വാൾ’ എന്ന പദ്ധതി. പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്. സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ കോളേജുകളുൾപ്പെടെ 64 കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ വിരലുകള്‍ ഇന്ത്യാ ചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കലാലയത്തിന്റെ പ്രധാന കവാടം, കോളേജിൻ്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം സമീപത്തെ വിശാലമായ ഭിത്തികൾ എന്നിവയിലാണ് ക്യാംപസുകളിലെ പുതുതലമുറ…

Read More

നൂറ് പേർക്ക് ട്രോമാ കെയർ പരിശീലനം നടന്നു; ലക്‌ഷ്യം സമ്പൂർണ്ണ ട്രോമാ കെയർ സാക്ഷരത; തിരൂർ പോളിടെക്‌നിക്കിൽ രണ്ടാം ഘട്ട പരിശീലനം ഉടൻ

മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമ കെയർ നേതൃത്വത്തിൽ തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക്ക് ലീഡ്സ് സെൻറർ, എൻ എസ് എസ്, എൻ സി സി, സ്നേഹതീരം വളണ്ടിയർ വിംഗ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ റോഡ് സേഫ്റ്റി, ഫസ്റ്റ് എയിഡ്, എന്നിവയിൽ ഒന്നാം ഘട്ട പരിശീലനം തിരൂർ എസ്. എസ്. എം പോളിടെക്നിക്കിൽ ആഗസ്റ്റ് 7ന് നടന്നു. എൻ.എസ്.എസ്. കേരള സ്റ്റേറ്റ് ഓഫീസർ ഡോ. ആർ. എൻ. അൻസർ ഓൺലൈനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തിരൂർ താലൂക്കിലെ പൊതു…

Read More

ലക്ഷ്യം സമ്പൂർണ്ണ ട്രോമ കെയർ സാക്ഷരത : മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയർ പരിശീലനം തിരൂർ പോളിയിൽ

അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളുടെ ദൗർലഭ്യം, അവയുടെ ഉയർന്ന വില, സന്നദ്ധ സംഘടനകൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ സർക്കാർ സംവിധാനം വഴി സൗജന്യമായി ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകത, ആംബുലൻസ് വാനുകളിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ കാലാനുസൃതമായുള്ള പരിഷ്ക്കരണം, എന്നീ വിഷയങ്ങൾ ഉൽഘാടന സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഒരു വീട്ടിൽ ഒരു ട്രോമകെയർ പരിശീലകനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ച മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ. കുട്ടി…

Read More

പുൽവാമയിൽ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ചു കൊന്ന് ഭീകരർ

ശ്രീനഗർ: പുൽവാമയിൽ ഭീകരർ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് സമ്പൂറയിലെ പാംപോറ പ്രദേശത്താണ്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്.  ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. എസ്ഐയെ ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്. 

Read More

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ

ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില വീണ്ടും മോശമായി. കോവിഡ് ബാധിതയായി അശുപത്രിയിൽ തുടരുന്ന സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതായി കോൺഗ്രസിന്റെ ഐസി കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.  കോവിഡിനെ തുടർന്ന് ജൂൺ 12നായിരുന്നു കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് സോണിയയ്ക്ക് മൂക്കിൽ കൂടി രക്തസ്രാവം അനുഭവപ്പെടുകയും കോൺഗ്രസ് അധ്യക്ഷയെ അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു. 

Read More

“ആരോഗ്യമുള്ള യുവത്വം ആരോഗ്യമുള്ള സമൂഹം” : സന്ദേശ പ്രചരണ സൈക്കിൾ റാലി തിരൂരിൽ

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക്, നാഷ്ണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ, എൻസിസി, ലീഡ്സ്, സൈക്ലിംഗ് ക്ലബ് തിരൂർ, എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. എൻഎസ്എസ് വളണ്ടിയർമാർ,എൻ.സി.സി കേഡറ്റുകൾ, സിസിടി സൈക്ലിസ്റ്റുകൾ, ഓയിസ്ക്ക അംഗങ്ങൾ, മോണിംഗ് സ്റ്റാർ ഇൻ്റർനാഷണൽ, എസ്.എസ്.എം പോളിടെക്നിക് കോളേജിലെ ലീഡ്സ് സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. തിരൂർ പൗരാവലി അംഗങ്ങൾ, കെ കെ അബ്ദുൽ റസാക്ക്, ആരിഫ് ഐറിസ്, റയിൻബോ ലത്തീഫ്,…

Read More

‘സർക്കിൾ ടോക്’ രണ്ടാം എഡിഷൻ തിരൂർ പോളിടെക്‌നിക്കിൽ സംഘടിപ്പിച്ചു.

എസ്.എസ്.എം പോളിടെക്നിക്ക് കോളേജ്, ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻറ് ആൻറ് സോഷ്യൽ ഡവലപ്മെൻറ്, സ്നേഹതീരം വോളന്റിയർ വിങ്ങ്‌, സംയുക്തമായി ‘സർക്കിൾ ടോക്’ രണ്ടാം എഡിഷൻ തിരൂർ പോളിടെക്നിക് സി.ഇ. സെൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. തിരൂർ ഡി.വൈ.എസ്.പി വി.വി. ബെന്നി ഉൽഘാടനം നിർവഹിച്ചു. യുവ വോളന്റിയർമാർക്ക് അവരുടെ വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും ഏറ്റവും നന്നായി ക്രീയേറ്റിവ് ആയി പെർഫോം ചെയ്യാൻ കഴിയുക എന്നതാണ് സർക്കിൾ ടോക് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്. വിവാഹം, ജീവിത പങ്കാളിയെ…

Read More

ആറിനും 12നും ഇടയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്. ആദ്യ രണ്ട്…

Read More

‘ആരാണയാള്‍?’; ജിഗ്നേഷ് മേവാനിയെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി

ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യപ്പെട്ട ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അസം മുഖ്യമന്ത്രി. അരാണയാള്‍, എനിക്ക് അറിയില്ല എന്നായിരുന്നു ഹിമന്തയുടെ മറുപടി. ജിഗ്നേഷിനെ അറസ്റ്റ് ചെയ്ത വിവരം താന്‍ അറിഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അസമിലെ കൊക്രജാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മേവാനിയുടെ അറസ്റ്റ്. ബുധനാഴ്ച രാത്രി ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മേവാനിയെ ഗുവാഹത്തിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു….

Read More