Latest News

12-14 പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ: കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാ‍ർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങൾക്കുള്ള മുതി‍ർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി.  രാജ്യത്തെ…

Read More

പുസ്തക മേളയ്ക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തക മേളയ്ക്കിടെ പോക്കറ്റടി ആരോപണത്തെ തുടർന്ന് ബംഗാളി നടി  രൂപാ ദത്ത അറസ്റ്റിൽ. ചോദ്യം ചെയ്യലിനൊടുവിലാണ് ടെലിവിഷൻ താരത്തെ ബിധാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പോക്കറ്റടി സംബന്ധിച്ച വിവരം പുറത്തുവന്നത്. ഡ്യൂട്ടിക്കെത്തിയ പോലീസുകാരാണ് രൂപയെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെയാണ് ഇവർ നടിയാണെന്ന വിവരം മനസിലായതെന്ന് പോലീസ് പറഞ്ഞു. രൂപാ ദത്തയുടെ ബാഗിൽ നിന്നും 75000 രൂപ…

Read More

വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2- 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്. മോര് വെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്‌സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ…

Read More

ഇന്ന് കേരളത്തില്‍ 809 പുതിയ രോഗികൾ; മരണം ഇല്ല

കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍…

Read More

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നു. മുൻ വർഷങ്ങളിൽ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുൻപ് വരെ 98 രൂപയിൽ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചി വില വർധിച്ചതോടെ വിൽപനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാർ പറയുന്നു.

Read More

ലീഡ്സ് സൈക്ലിംഗ് ക്ലബ്ബ് ഉൽഘാടനം – “ആരോഗ്യമുള്ള യുവത്വം ആരോഗ്യമുള്ള സമൂഹം” : റിപ്പബ്ലിക്ക് ദിന റാലി തിരൂർ ഡിവൈഎസ്പി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റസ്പോൺസിബിലിറ്റി സംരംഭമായ ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റിന് കീഴിൽ സൈക്ലിംഗ് ക്ലബ്ബ് റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി ഉൽഘാടനം ചെയ്തു. സൈക്കിൾ റൈഡിംഗ് ജീവിത ശൈലിയാക്കി ആരോഗ്യ ശാക്തീകരണത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക, സമൂഹത്തിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുക, സൈക്ലിംഗിൻ്റെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുക, എന്നിവയാണ് മുഖ്യ ലക്ഷ്യം. 1995 ബാച്ച് സിവിൽ അലുംനി സ്റ്റാർട്ടപ്പ് കമ്പനിയായ G54 ENGINEERS ആണ്…

Read More

“സഹായഉപകരണങ്ങളും സാങ്കേതികവിദ്യകളും ഭിന്നശേഷി സമൂഹത്തിന്”; സെമിനാർ.

എന്താണ് ചലനസഹായ ഉപകരണങ്ങൾ? സഹായ ഉപകരണങ്ങൾ കൊണ്ടുള്ള നേട്ടം എന്താണ്? ഈ ഉപകരണങ്ങളുടെ ഗുണമേന്മ എങ്ങനെ മനസ്സിലാക്കാം? സ്വയംപര്യാപ്തതയിലേക്കുള്ള ഭിന്നശേഷിയുള്ളവരുടെ പ്രയത്നങ്ങളെ ലഘൂകരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഏതെല്ലാമാണ്? ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കുവാനും മനസ്സിലാക്കാനും വരം കൂട്ടായ്മ അവസരമൊരുക്കുന്നു. ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും ഈ രംഗത്തെ പ്രൊഫഷണലുകൾക്കും ഏറെ പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്ന “സഹായഉപകരണങ്ങളും സാങ്കേതികവിദ്യകളും ഭിന്നശേഷി സമൂഹത്തിന്” എന്ന വിഷയം തൃശ്ശൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ സീനിയർ…

Read More

YIP 2021 സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിച്ചു : മലപ്പുറം ജില്ലാതല എംഎസ്എംഇ ആശയ രൂപീകരണ സമാരംഭം തിരൂർ പോളിയിൽ .

കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് (Department of Planning and Economic Affairs) കീഴിലെ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രാ യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രാവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP). സാങ്കേതിക വിദ്യയിൽ പുതിയ ദിശകൾ…

Read More

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021: മലപ്പുറം ജില്ലാ തല ആശയ രൂപീകരണ സെമിനാർ 2021 ഡിസംബർ 2 ന് ഉച്ചക്ക് 2.30 മണിക്ക്.

“സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികളുടെ 30000 ആശയങ്ങൾ” എന്ന ലക്‌ഷ്യം മുൻ നിർത്തി നടപ്പാക്കുന്ന YIP 2021 ന്റെ സംസ്ഥാനതല ഉത്‌ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഡിസംബർ 02, 2021 വൈകുന്നേരം 03:30 നു നിർവഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസഗവേഷണ സഥാപന മേധാവികൾ, YIP പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫെസിലിറ്റേറ്റർമാർ, സ്റ്റുഡൻസ് അംബാസിഡർമാർ കൂടാതെ വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾ എന്നിവർ…

Read More

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021 സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന്.

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021 സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന് . മലപ്പുറം ജില്ലാതല ആശയ രൂപീകരണം : തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക്-ടാങ്കും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്). കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ 2018 മാർച്ച് 24നു പ്രവർത്തനമാരംഭിച്ച കെ-ഡിസ്‌ക്, 2021 മെയ് 4നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയർമാനും ബഹുമാനപ്പെട്ട…

Read More