Latest News

കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും

ആരോഗ്യ സംരക്ഷണത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ യോഗ ബ്രേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യും. ന്യൂഡൽഹിയിലെ വിഗ്യാന്‍ ഭവനിൽ വച്ചാണ് ആപ്ലിക്കേഷൻ രാജ്യത്തിന് സമർപ്പിക്കുക. സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഒരാഴ്ച കാലത്തേക്ക് നിരവധി പരിപാടികളും പ്രചാരണങ്ങളും ആയുഷ് മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ മന്സൂഖ് മാണ്ഡവ്യ, കിരണ്‍ റിജിജു, അനുരാഗ് സിംഗ് ഠാക്കൂര്‍,…

Read More

വാരിയംകുന്നനില്‍ നിന്നുള്ള പിന്‍മാറ്റം; പൃഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെ വിമര്‍ശനവുമായി കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദീഖ്

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദീഖ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ദീഖ് പൃഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. ഇതേ പ്രമേയത്തിൽ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സൈബർ ആക്രമണങ്ങൾ സിനിമയെ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്‍റെ പ്രതികരണം. ‘വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്….

Read More

18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് ആഴ്ചയിൽ കളിക്കാൻ അനുവാദം 3 മണിക്കൂർ മാത്രം; നിബന്ധനയുമായി ചൈന

18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് പുതിയ നിബന്ധന വച്ച് ചൈന. ഇവർക്ക് ഇനി മുതൽ ആഴ്ചയിൽ മൂന്ന് മണിക്കൂർ മാത്രമേ ഗെയിം കളിക്കാനുള്ള അനുവാദമുള്ളൂ. കൗമാരക്കാരുടെ വിഡിയോ ഗെയിമിനോടുള്ള അഡിക്ഷനാണ് പുതിയ തീരുമാനം എടുക്കാനുള്ള കാരണം. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഏത് മാധ്യമത്തിലും ഈ നിബന്ധന ബാധകമാണ്. വെള്ളി, ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് കൗമാരക്കാർക്ക് ഗെയിം കളിക്കാനുള്ള അനുവാദം. ഓരോ ദിവസവും രാത്രി 8 മുതൽ 9 വരെയുള്ള ഓരോ മണിക്കൂർ വീതം ഗെയിം കളിക്കാം….

Read More

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിക്കണം; ആവശ്യവുമായി പാർലമെന്ററി പാനൽ

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബർ ക്രൈമുകൾ വർധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ സെക്യൂരിറ്റി മറികടന്ന് ഓൺലൈനിൽ അനോണിമസായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരമാണ് വിപിഎനുകൾ നൽകുന്നതെന്ന് കമ്മറ്റി പറഞ്ഞു. രാജ്യാന്തര ഏജൻസികളുമായി ചേർന്ന് വിപിഎൻ സ്ഥിരമായി നിരോധിക്കാൻ വേണ്ട സംവിധാനത്തിനു രൂപം നൽകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

Read More

വിസ്മയ കേസ്; കിരണ്‍കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി

കൊല്ലം വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. ഇന്ന് വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടിസയച്ചിരുന്നു. മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്….

Read More

സി.1.2 നെതിരെ മുന്‍കരുതലെടുത്ത് കേരളം, വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

 വ്യാപനശേഷി കൂടിയ പുതിയ കൊവി‍ഡ് വകഭേദത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കാനും നിർദേശം നൽകി.  അതിവേഗം പടരാൻ ശേഷിയുള്ള സി.1.2 വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ…

Read More

സെപ്റ്റംബര്‍ 10നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിനാണ്. ഇത് നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30നകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭിക്കുന്നതോടെ വിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വയം ജാഗ്രത വേണം….

Read More

പൂജാരയോ രഹാനെയോ അല്ല, ഇന്ത്യന്‍ ടീമിന്‍റെ തലവേദന മറ്റൊരു താരമെന്ന് ചോപ്ര

മോശം ഫോമിന്റെ പേരില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു താരം ആരുടെയും ശ്രദ്ധയിലേക്ക് എത്തപ്പെടാതെ രക്ഷപ്പെട്ട് നില്‍ക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് മോശം ഫോമിലായിട്ടും ആരാലും വിമര്‍ശിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടു നില്‍ക്കുന്നത്. എന്നാല്‍ മുന്‍ താരം ആകാശ് ചോപ്ര പന്തിന്റെ ഫോമില്ലായ്മയിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ച് കഴിഞ്ഞു. പന്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്ന് ചോപ്ര പറയുന്നു. ‘രാഹുലിന്റെ ഫോം ഒരു ആശങ്കയല്ല. രോഹിത്, പുജാര,…

Read More

ആര്‍ത്തവം നീട്ടാന്‍ മരുന്നു കഴിയ്ക്കുന്നവര്‍ അറിയാന്‍

ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്നതിന്റെ ആദ്യ സൂചന. പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദന അവയവങ്ങള്‍ വളര്‍ച്ചയെത്തി എന്നതിന്റെ സൂചന. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ അടയാളം കൂടിയാണ് ഇത്. ആര്‍ത്തവത്തില്‍ വരുന്ന ചില ക്രമക്കേടുകള്‍ പല തരം ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണ്. എന്നാല്‍ ഇപ്പോഴും പല ചടങ്ങുകള്‍ക്കും മറ്റുമായി ആര്‍ത്തവം നീട്ടി വയ്ക്കുന്ന ചിലരുണ്ട്. ഇതിനായി പ്രത്യേക തരം ഗുളികകള്‍ കഴിച്ചാണ് ഇതു ചെയ്യുന്നത്. ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ ആണ് ഇതിനായി ഉപയോഗിയ്ക്കുന്നത്….

Read More

തലവേദന കുറയ്ക്കാം, പാദങ്ങൾ മസ്സാജ് ചെയ്‌താൽ ഗുണങ്ങൾ നിരവധി

മിക്ക ദിവസങ്ങളിലും വൈകുന്നേരമാകുമ്പോഴേയ്ക്കും ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശരായിട്ടായിരിക്കും പലരേയും കാണാൻ സാധിക്കുക. ശാരീരിക സമ്മർദ്ദവും പേശീ വേദനയുമെല്ലാം തീർത്തും അസഹനീയമായി തോന്നും. ഈ സമയം ശരീരത്തിന് ഒരു മസ്സാജ് കിട്ടിയാൽ എങ്ങനെയുണ്ടാകും? ഇങ്ങനെ ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസ്സാജ് ചെയ്യുമ്പോൾ ആദ്യം ആരംഭിക്കേണ്ടത് പാദങ്ങളിൽ നിന്ന് തന്നെയാണ്. ഫൂട്ട് മസ്സാജിന് നിരവധി ഗുണങ്ങളുണ്ട്. കാല്പാദങ്ങളിലെ മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തികളിൽ ഒന്നാണ്  ഫൂട്ട് മസ്സാജ് ഇത് ശരീരത്തിലെ മുഴുവൻ പേശികളെയും അയവുള്ളതാക്കി മാറ്റിക്കൊണ്ട്…

Read More