Latest News

സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗീകമായി നീക്കിയേക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു. കൊവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ ഉള്ളവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ അവധിക്ക് പോയി…

Read More

10 ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നൽകി. പത്ത് ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗ് നടത്താൻ കൊവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read More

ഐ.എം. വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സിദ്ദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അജി ജോൺ നായകനാകുന്ന ‘സിദ്ദി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. പ്രശസ്ത ഫുട്ബോൾ താരം ഐ.എം. വിജയൻ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് സംവിധാനം ചെയ്യുന്നു. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,…

Read More

ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍

പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ…

Read More

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്പുമായി ആന്‍ അഗസ്റ്റിന്‍

ചലച്ചിത്ര താരം ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം,അഭിനയത്തിലേയ്ക്കും  സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു.ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു.ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’ എന്നാണ് സോഷ്യൽ മീഡിയ വഴി ആൻ…

Read More

‘ലീഗിന്റേത് സ്ത്രീവിരുദ്ധ നിലപാട്’; സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് എപി അബ്ദുസമദ് രാജിവെച്ചു

പെണ്‍കുട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയെ സസ്‌പെന്റ് ചെയ്തതില്‍ എംഎസ്എഫില്‍ പ്രതിഷേധം കടുക്കുന്നു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്് എപി അബ്ദുസമദ് രാജിവെച്ചു.  മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അബ്ദുസമദ് വ്യക്തമാക്കി. രാജിക്കത്ത് മുസ്ലിം ലീഗ്  ജനറല്‍ സെക്രട്ടറിക്ക് നല്‍കി. മലപ്പുറം എംഎസ്എഫ് പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഹരിത നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചു. സംഭവം വിവാദമായിട്ടും എംഎസ്എഫ്…

Read More

ഒളിംപിക്‌സ് താരങ്ങളുമായി പ്രധാനമന്ത്രിയുടെ അവിസ്മരണീയ കൂടിക്കാഴ്ച

ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബജ്രംഗിന്റെ കാല്‍മുട്ട്, ലവ്‌ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റില്‍ ഇരുന്നത്, രണ്ടാമത്തെ ഏറിന് ശേഷം നീരജ് ആഘോഷിച്ചത്, സെമി തോല്‍വിയില്‍ ദഹിയ സഹതാരങ്ങളെ ആശ്വസിപ്പിച്ചത് തുടങ്ങി എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി താരങ്ങളുമായി പങ്കുവെച്ചു. സ്‌പോര്‍ട്‌സിനെയും സ്‌പോര്‍ട്‌സ് താരങ്ങളെയും മറ്റെന്തിനെക്കാളും സ്‌നേഹിക്കണമെന്നും താരങ്ങളെയും അവരുടെ നേട്ടങ്ങളെയും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനും ഫെഡറേഷന്റെ താല്‍പര്യങ്ങള്‍ക്കും അതീതമായി കായിക താരങ്ങളെ പരിഗണിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്….

Read More

സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കി കോടതി. തരൂരിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പ്രസ്താവിച്ചത്. 2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. കോടതി വിധിയ്ക്ക് പിന്നാലെ നീതിപീഠത്തിന് നന്ദിയെന്നാണ് ശശി തരൂർ പ്രതികരിച്ചത്. ഏഴുവർഷം നീണ്ട വേട്ടയാടൽ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More

താലിബാനെതിരെ പ്രതിഷേധവുമായി യുവതികൾ തെരുവിൽ; വിഡിയോ

അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെതിരെ പ്രതിഷേധം. ഒരുകൂട്ടം യുവതികളാണ് താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമാണ് ഇത്. സായുധരായ താലിബാനികൾ നോക്കിനിൽക്കെയാണ് സ്ത്രീകൾ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്നതാണ് അവർ മുന്നോട്ടുവെക്കുന്ന ആവശ്യം. പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ തങ്ങൾക്കും ലഭിക്കണമെന്ന് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത് കാണാം. സമീപത്തുള്ള താലിബാനി ഇവരോട് സംസാരിക്കുന്നതും വിഡിയോകളിൽ കാണാം. അതേസമയം, യുദ്ധം ആ​ഗ്രഹിക്കുന്നില്ലെന്ന്…

Read More

യുഎസ് സൈനിക വിമാനങ്ങളിൽ നിന്നും വീണ് നിരവധിയാളുകള്‍ മരിച്ചുവെന്ന് സ്ഥിരീകരണം

വാഷിങ്ടൺ: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിൽ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. യുഎസ് സൈനിക വിമാനങ്ങളില്‍ നിന്നും വീണ് നിരവധി ആളകള്‍ മരിച്ചതായി സ്ഥിരീകരണവുമുണ്ടായതിന് പിന്നാലെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും എന്നാൽ, ജനങ്ങള്‍ തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക്ക് ഓഫ് ചെയ്തെന്നുമാണ് അമേരിക്കയുടെ വിശദീകരണം. കാബൂൾ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പറന്നുയർന്നതിന് ശേഷം യുഎസ് വ്യോമസേനയുടെ സി -17 ജെറ്റ്…

Read More